അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഹോർമൂസ് 7 ദിവസത്തിൽ തുറക്കാമെന്ന് ഇറാന്‍റെ പുതിയ ഉപാധി; യുഎൻ സമ്മേളനത്തിനിടെ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ സജീവം

Published : Sep 22, 2026, 07:09 PM IST
Strait of Hormuz

Synopsis

അമേരിക്ക സൈനിക വിന്യാസം കുറച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ പുതിയ ഉപാധി മുന്നോട്ടുവെച്ചു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ നീക്കം

ടെഹ്റാൻ: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി. ആക്രമണമുണ്ടായാൽ എവിടെയും എത്തിച്ചേരാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

വിശദവിവരങ്ങൾ

ഇറാന് മേലുള്ള അമേരിക്കയുടെ സൈനിക സമ്മർദം കുറച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാം. ഇതാണ് ഇറാൻ മുന്നോട്ട് വച്ച പുതിയ ഉപാധി. തങ്ങളെ വീണ്ടുമാക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നുണ്ടെന്ന ഇന്‍റലിജൻസ് വിവരം ഇറാൻ നേരത്തെ പുറത്തു വിട്ടിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തിൽ കുടുങ്ങി നാളെ ഇറാന്റെ യാത്രാ വിമാനക്കമ്പനികൾ നിശ്ചലമാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പും ഇതിനിടെ എത്തിയിട്ടുണ്ട്. യുദ്ധം തീർക്കാൻ ഏഴ് ഉപാധികൾ ഇറാൻ ഖത്തറിന് കൈമാറിയിരുന്നു. എല്ലാത്തിന്‍റെയും ആകെത്തുകയാണ് പുതിയ റിപ്പോർട്ട്. യു എൻ സമ്മേളനത്തിൽ ഇറാൻ - അമേരിക്ക നേതാക്കൾ തമ്മിൽ കാണുമോ എന്നതിൽ ആകാംക്ഷയേറി. അമേരിക്ക കൈകൊടുത്താൽ, മധ്യസ്ഥർ വഴി ചർച്ചയുണ്ടാകാനാണ് സാധ്യത. ഗൾഫ് വിദേശകാര്യ മന്ത്രിമാർ സമ്മേളനത്തിന് മുന്നോടിയായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കൻ ഉപരോധത്തിൽ ഇറാൻ വിമാനക്കമ്പനികളുടെ വിദേശ സർവ്വീസ് തടസ്സപ്പെടില്ലെന്ന് ഇറാൻ ആവർത്തിച്ചു. ഗൾഫിൽ ഇറാന്റെ ആക്രമണത്തിൽ താറുമാറായ ഊർജ്ജ മേഖലയിലേക്ക് അമേരിക്ക അഞ്ഞൂറ് കോടി ഡോളർ നിക്ഷേപിക്കും. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. യു കെ ഇതിനിടെ സൗദിയുടെ പോർ വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള പിന്തുണ നൽകും. ഹൂത്തികളെ നേരിടാനാണ് ഇതെന്നാണ് വ്യക്തമാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു; 50 വർഷം മുൻപത്തെ ആവർത്തനമോ? സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോ
ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി യുഎന്നിൽ ഇന്ത്യ; രക്ഷാസമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണയേറി