ഇറാന്‍ വൈസ് പ്രസിഡന്‍റിനും കൊറോണവൈറസ്

By Web TeamFirst Published Feb 27, 2020, 10:16 PM IST
Highlights

 ഇറാനില്‍ ഇതുവരെ കൊറോണവൈറസ് ബാധയേറ്റ് 19 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനക്ക് പുറമേ, കൊറോണവൈറസ് ബാധയേറ്റ് കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറാനിലാണ്. 

ടെഹ്റാന്‍: ഇറാനില്‍ വൈസ് പ്രസിഡന്‍റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതായി വാര്‍ത്താഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്‍റ് മസൗമേ എബ്തെകാറിനാണ് വൈറസ് ബാധയേറ്റത്. ഹസന്‍ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്തെകാര്‍. ഇറാനില്‍ ഇതുവരെ കൊറോണവൈറസ് ബാധയേറ്റ് 19 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനക്ക് പുറമേ, കൊറോണവൈറസ് ബാധയേറ്റ് കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറാനിലാണ്. 

ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 19 മരണങ്ങളാണ് ബുധനാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.അതേസമയം ശരിയായ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇറാന്‍ മറച്ചുവെയ്ക്കുന്നതായി സംശയമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 (കൊറോണ) വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ-നിയന്ത്രണ നടപടികളുമായി അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. കോവിഡ് 19 വൈറസ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉംറ തീര്‍ത്ഥാടനത്തിന് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. 

click me!