ഇറാന് കനത്ത തിരിച്ചടി, 12 അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്! റിഫൈനറി ആക്രമച്ചതിൽ പ്രത്യാഘാതമുണ്ടാകുമെന്ന് സൗദിയുടെ മുന്നറിയിപ്പ്

Published : Mar 19, 2026, 08:19 AM IST
Hormuz

Synopsis

പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ രംഗത്ത്. മേഖലയിലെ സമാധാനം തകർക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെയും ജീവനക്കാരെയും രക്ഷിക്കാൻ ഇന്ത്യ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.

ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക് കപ്പലുകളുടെയും സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി. നിലവിൽ 21 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിലായി 611 ഇന്ത്യൻ ജീവനക്കാരുണ്ട്. ഇവരെയും കപ്പലുകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ നൽകിയ മരുന്നുകൾക്ക് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനിയൻ റെഡ് ക്രസന്റിന് കൈമാറിയ മരുന്നുകൾ അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗ്ഗം ഇറാനിലെത്തിക്കാനാണ് തീരുമാനം. എൽപിജി ഉൽപ്പാദനം വർദ്ധിപ്പിച്ചു: യുദ്ധസാഹചര്യത്തിൽ ഇന്ധനക്ഷാമം ഒഴിവാക്കാൻ രാജ്യത്തെ എൽപിജി ഉൽപ്പാദനം കേന്ദ്രസർക്കാർ 40 ശതമാനമായി ഉയർത്തി. നേരത്തെ കുടുങ്ങിക്കിടന്ന രണ്ട് എൽപിജി ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഖത്തറിലെ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു
യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം, എംബസിക്ക് കൈമാറിയ മരുന്നുകൾ ഇറാനിലെത്തി