എണ്ണ ടാങ്കര്‍ ആക്രമണം: പിന്നില്‍ ഇറാനെന്ന് സൗദിയും

By Web TeamFirst Published Jun 16, 2019, 8:10 AM IST
Highlights

വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ടെ​യാ​ണ് ഇ​പ്പോ​ൾ സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഇ​റാ​ൻ നി​ഷേ​ധി​ച്ചു.

റി​യാ​ദ്: ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്ക് നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്നു സൗ​ദി അ​റേ​ബ്യയും. ഇ​തു​മാ​യി ​ബ​ന്ധ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി​ക​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ, അ​മേ​രിക്ക​യും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. 

അമേരിക്കന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പാ​ണ് എ​ണ്ണ ടാ​ങ്ക​ർ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ ആ​ദ്യം കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഒ​രു എ​ണ്ണ​ക്ക​പ്പ​ലി​ൽ​നി​ന്ന് ഇ​റാ​ൻ സൈ​നി​ക​ർ മൈ​നു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തെ​ന്നു വി​ശ​ദീ​ക​രി​ച്ച് യു​എ​സ് നേ​വി വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇതിന് പിന്നാലെ ഇത് നിഷേധിച്ച ഇറാന്‍റെ വാദം ട്രംപ് തള്ളി.

വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ടെ​യാ​ണ് ഇ​പ്പോ​ൾ സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഇ​റാ​ൻ നി​ഷേ​ധി​ച്ചു.

 സൗദി വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ കരുതലോടെയാണ് അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. രാജ്യസുരക്ഷ തകര്‍ക്കാനായി ഒളിഞ്ഞും തെളിഞ്ഞും ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാനായിരിക്കും വരുംദിവസങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കുക.

ഒമാന്‍ ഉള്‍ക്കടലില്‍ തായ്‍വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെ പ്രാദേശിക സമയം രാവിലെ ആറിനും ഏഴുമണിക്കുമിടയിലാണ് ആക്രമണം നടന്നത്.  രണ്ടു കപ്പലുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട്,  അമേരിക്കയുടെ മദ്ധ്യപൗരസ്ത്യ ദേശത്തെ നാവികസേനാ കപ്പലുകളിലേക്ക് സന്ദേശം ലഭിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു.  കൊക്കുവ കറേജ്യസ് എന്ന കപ്പലിലുണ്ടായിരുന്ന 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്സ് എന്ന കപ്പലാണ് ഇവര്‍ക്ക് സഹായവുമായെത്തിയത്. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും സംഭവത്തെ കരുതലോടെയാണ് അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്.

ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ യുഎഇയിലെ ഫുജൈറയില്‍ സൗദിയുടെ ആരാംകോ എണ്ണപൈപ്പുകള്‍ക്ക് നേരെയും ഇന്നലെ സൗദി വിമാനതാവളത്തിലും ആക്രമങ്ങള്‍ നടത്തിയിരുന്നു.  ഇറാന്‍ എന്ന പൊതുശത്രുവിന്റെ സഹായത്തോടെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ സൗദിയും കടന്ന് യുഎഇയുടെയും ഒമാന്റെയും തീരത്തുവരെ എത്തിനില്‍ക്കുന്നത്  മിക്ക ഇസ്‌ലാമിക രാഷ്ട്രങ്ങളെയും  അസ്വസ്ഥരാക്കുന്നതാണ്. 

click me!