കൊടുങ്കാറ്റിന് മുന്നെയുള്ള ശാന്തതയോ? പതിമൂന്നാം നാൾ ഇറാന്‍റെ ആകാശം ശാന്തം, ആക്രമണം ഒഴിഞ്ഞ രാത്രി; ഗൾഫിലെ തിരിച്ചടിയും കുറഞ്ഞു, ലോകത്തിന് ആശ്വാസം

Published : Jul 26, 2026, 12:02 AM IST
trump iran

Synopsis

13 ദിവസങ്ങൾക്ക് ശേഷം അമേരിക്കൻ ആക്രമണമില്ലാതെ ഇറാനിൽ ശാന്തമായ രാത്രി. ഗൾഫിലെ സംഘർഷം കുറഞ്ഞത് ലോകത്തിന് ആശ്വാസം പകരുമ്പോൾ, ഇത് കൊടുങ്കാറ്റിന് മുന്നോടിയായുള്ള ശാന്തതയാണോ എന്ന ആശങ്കയും നിലനിൽക്കുന്നു

ടെഹ്റാൻ: 13 ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഇറാനെ അമേരിക്ക ആക്രമിക്കാത്ത ദിനത്തിന്‍റെ ആശ്വാസത്തിൽ ലോകം. ഇറാനെ കഴിഞ്ഞ രാത്രിയിൽ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡിന്‍റെ പുതിയ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. ഇറാൻ മാധ്യമങ്ങളിലും ആക്രമണ വാർത്തയോ വിവരങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കൻ ആക്രമണത്തിന് ഇടവേളയുണ്ടായതോടെ ഗൾഫിലേക്കുള്ള ഇറാന്റെ തിരിച്ചടിയും കുറഞ്ഞു. കുവൈത്തിലേക്കും ബഹറൈനിലേക്കും ജോർദാനിലേക്കും ഇറാന്റെ തിരിച്ചടികൾ ഒന്നുമുണ്ടായിട്ടില്ല. ഇതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക? അതോ കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ? എന്ന ചോദ്യങ്ങളും സജീവമായി. ഹോർമൂസ് ഉൾപ്പടെ സമാധാന ധാരണകളെ കുറിച്ചുള്ള ചർച്ചകളും ഇതോടെ മുറുകി. ഹോർമൂസിൽ ഇറാനോടാലോചിക്കാതെ പുതിയ പാത തുറക്കാൻ ശ്രമിച്ചതാണ് ധാരണ പൊളിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും പറഞ്ഞു.

സൗദി - ഹൂത്തി സംഘർഷം രൂക്ഷം

അതേസമയം സൗദിയും ഹൂത്തികളും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇരു കൂട്ടരും തമ്മിലുള്ള സംഘർഷം എല്ലാ പരിധിയും കൈവിടുന്ന നിലയിലാണ് തുടരുന്നത്. രാത്രിയിൽ വീണ്ടും സൗദിയുടെ കപ്പലാക്രമിച്ചതിന് പിന്നാലെ യെമനിലെ ഹുദൈദ തുറമുഖത്തെ ടെലി കമ്മ്യുണിക്കേഷൻ കേന്ദ്രം സൗദി സംയുക്ത സേന തകർത്തു. ഹൂത്തികളെ രാത്രിയിൽ സൗദി തിരിച്ചടിച്ചതിന് പിന്നാലെ സൗദിയുടെ യാംബുവിലും ജിസാനിലും ഹൂത്തി ആക്രമണ മുന്നറിയിപ്പുമെത്തി. ആരാംകോ ഉൾൾപ്പടെ സൗദിയടെ പ്രധാന റിഫൈനറികളും യാംബു തുറമുഖവും ജിസാൻ എയർപോർട്ടും ഇവിടെയാണ്. ഇതിനിടെ ചെങ്കടലിൽ സൗദിയുടെ മറ്റൊരു കപ്പൽ രാത്രിയിൽ ആക്രമിക്കപ്പെട്ടു. അതേസമയം ഹോർമൂസിൽ 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷപ്പെടുത്തിയെന്ന ആശ്വാസ വാർത്തയും ഇതിനിടെ ഉണ്ടായി. ഹോർമൂസിൽ മൊസാംബിക് പതാക വഹിക്കുന്ന കപ്പലിൽ നിന്നാണ് 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്പിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു, ഫ്രാൻസിലും സ്പെയിനിലും അതീവ ഗുരുതരം, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 3 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു
ട്രംപിന് വൻ തിരിച്ചടി, നിർണായക വിധി! നിയമ വിരുദ്ധമെന്ന് കോടതി; എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി