തിരിച്ചടിയ്ക്കാൻ ഇസ്രായേലിനെ ഏതെങ്കിലും വിധത്തിൽ സഹായിച്ചാൽ...; ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

Published : Oct 11, 2024, 01:38 PM IST
തിരിച്ചടിയ്ക്കാൻ ഇസ്രായേലിനെ ഏതെങ്കിലും വിധത്തിൽ സഹായിച്ചാൽ...; ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

Synopsis

ഇസ്രായേലിന് അനുകൂലമായി ഏതെങ്കിലുമൊരു ഗൾഫ് രാജ്യം നിലപാട് സ്വീകരിച്ചാൽ അത് മുഴുവൻ ഗൾഫ് രാജ്യങ്ങളുടേതിന് തുല്യമായി കണക്കാക്കുമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. 

ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. തിരിച്ചടിക്കാൻ തയ്യാറെടുക്കുന്ന ഇസ്രായേലിനെ ഏതെങ്കിലും വിധത്തിൽ സഹായിച്ചാൽ തക്കതായ മറുപടി നൽകുമെന്ന് ഒരു ഇറാനിയൻ ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. ഇറാനെതിരെ ഇസ്രായേൽ ആക്രമണം ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിൽ ഗൾഫ് അറബ് രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ അത്തരം ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അത്തരത്തിൽ ഇസ്രായേലിന് നൽകുന്ന ഏതൊരു സഹായവും സ്വീകര്യമല്ലെന്നും ഇറാൻ അറിയിച്ചു. 

വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ​ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. നിലവിലെ സംഘർഷത്തിൽ ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ സഹകരിച്ചാൽ ഇറാൻ തങ്ങളുടെ എണ്ണ ശാലകളെ ആക്രമിക്കുമെന്ന്  ​ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്. 

​ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഹമാസിന്റെയും ഹിസ്ബുല്ലയുടെ നിരവധി പ്രധാന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ കൊലപ്പെടുത്തിയതിനും ലെബനനിലും ഗാസയിലും നടത്തിയ സൈനിക നടപടികൾക്കുമുള്ള മറുപടിയെന്നോണം ഒക്ടോബ‍ർ 1ന് ഇസ്രായേലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി ഉണ്ടകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത് മുതൽ പശ്ചിമേഷ്യ വലിയ യുദ്ധഭീതിയിലാണ്. ഇറാന്റെ വിശാലമായ എണ്ണപ്പാടങ്ങൾ ഇസ്രായൽ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 

ഒക്‌ടോബർ 1 ന് ഇറാൻ ഇസ്രായേലിന് നേരെ 200 ഓളം റോക്കറ്റുകൾ വിക്ഷേപിച്ചു , അവയിൽ ഭൂരിഭാഗവും ഇസ്രായേലി പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു നശിപ്പിച്ചു. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്തിയതിനും ലെബനനിലും ഗാസയിലും ഇസ്രായേൽ നടത്തിയ സൈനിക നടപടികളോടുള്ള പ്രതികരണമായിരുന്നു ഇത്. റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേൽ തിരിച്ചടിക്കാൻ തയ്യാറെടുക്കുന്നു , വിശാലമായ ആക്രമണത്തിൻ്റെ ഭാഗമായി ഇറാനിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ചിലർ അഭിപ്രായപ്പെടുന്നു. ഇറാൻ്റെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു.  

READ MORE: സുരക്ഷാ സംവിധാനങ്ങൾ പാളുന്നു? ഇസ്രായേലിന്റെ സൈനിക താവളങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹിസ്ബുല്ല

PREV
Read more Articles on
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍