
ടെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിലാണ് ആക്രമണം. വിവാഹചടങ്ങിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി ഇറാൻ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും ഇറാൻ അറിയിച്ചു.
അതേസമം, മിഡിൽ ഈസ്റ്റ് മേഖലയിൽ പൗരന്മാർക്ക് അമേരിക്ക ജാഗ്രത നിർദേശം നൽകി. ഇറാനിലെ വിവിധ ലക്ഷ്യസ്ഥാനങ്ങൾക്കെതിരെ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ദിവസങ്ങൾക്കിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആക്രമണ പരമ്പരയ്ക്ക് പിന്നാലെയാണ് മുന്നിയിപ്പ്. ജോർദാനിലെ അക്രമണങ്ങൾക്ക് പകരമായി ഇറാനെ അതിശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam