ബാഗ്ദാദിലെ ആശുപത്രിയിലെ തീപിടുത്തം; 82 പേരുടെ മരണത്തിൽ ആരോ​ഗ്യമന്ത്രിക്ക് സസ്പെൻഷൻ

Published : Apr 26, 2021, 01:07 PM IST
ബാഗ്ദാദിലെ ആശുപത്രിയിലെ തീപിടുത്തം; 82 പേരുടെ മരണത്തിൽ ആരോ​ഗ്യമന്ത്രിക്ക് സസ്പെൻഷൻ

Synopsis

ബാ​ഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലുണ്ടായ അപകടത്തിൽ 110 പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്...

ബാ​ഗ്ദാദ്:  82 പേരുടെ മരണത്തിന് കാരണമായ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ബാ​ഗ്ദാദിലെ ആരോ​ഗ്യമന്ത്രിക്ക് സസ്പെൻഷൻ. ശനിയാഴ്ചയാണ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. 

ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം. ബാ​ഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലുണ്ടായ അപകടത്തിൽ 110 പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ഞായറാഴ്ച ചേർന്ന യോ​ഗത്തിൽ ബാ​ഗ്ദാദിലെ ഓദ്യോ​ഗിക വൃത്തങ്ങളെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ആരോ​ഗ്യമന്ത്രിയെയും​ ​ഗവർണറെയും സസ്പെന്റ് ചെയ്തു. സംഭവത്തിൽ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായിൽ സ്വർണവില വീണ്ടും കുതിപ്പിലേക്ക്? കഴിഞ്ഞ മാസത്തെ സർവ്വകാല റെക്കോർഡിലേക്ക് ഇനി എത്ര അകലം?
ഇറാന് എതിരെയുള്ള സൈനിക നീക്കത്തിൽ നേരിട്ട് പങ്കാളിയായോ? കുവൈത്തിന്‍റെ നിർണായക വെളിപ്പെടുത്തൽ, ആരോപണം തികച്ചും വ്യാജം