
ലണ്ടന്‍: സിറിയ അടക്കമുള്ള ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റെന്ന ഐ എസ് യുറോപ്പിനെ അസ്വസ്ഥമാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2015 ല്‍ ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണം പോലെയുള്ള ആക്രമണങ്ങളിലൂടെ യുറോപ്പിനെ ചോരയില്‍ മുക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ നടക്കുന്നതായി പ്രമുഖ ബ്രിട്ടിഷ് ദിനപത്രമായ സണ്‍ഡെ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
130 പേര്‍ മരിച്ച പാരിസ് ആക്രമണത്തിന്‍റെ നടുക്കത്തില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. സമാനമായ ആക്രമണം നടത്തി കരുത്തുകാട്ടാനാണ് ഐ എസ് തയ്യാറെടുക്കുന്നത്. സിറിയയിലെ തകര്‍ന്ന ഐ എസ് ക്യാംമ്പില്‍ നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്ക്കിലാണ് ഇതിന്‍റെ വിവരങ്ങളുള്ളതെന്ന് സണ്‍ഡേ ടൈംസ് വ്യക്തമാക്കുന്നു.
സിറിയ അടക്കമുള്ള ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം നഷ്ടമായെങ്കിലും യുറോപ്പിലടക്കമുള്ള വിവിധ രാജ്യങ്ങളില്‍ രഹസ്യമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ സ്വാധീനം നഷ്ടമായിട്ടില്ലെന്ന് തെളിയിക്കാനാണ് യുറോപ്പില്‍ ആക്രമണത്തിന് ഐ എസ് പദ്ധതിയിടുന്നത്. നേരത്തെ ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്‍ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത് അമേരിക്കയടക്കം നിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam