ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു; 'ജൂതരും സയണിസ്റ്റുകളും ഒന്നിക്കണം'

Published : Oct 28, 2026, 08:30 AM IST
israel election 2026 netanyahu eisenkot

Synopsis

വലതുപക്ഷത്തിന്റെ ശക്തമായ ഒരു സർക്കാർ രൂപീകരിക്കണം. ജൂതരും സയണിസ്റ്റുകളുമായ ഭൂരിപക്ഷം ഒന്നിക്കണം. അറബ് പാർട്ടികളുടെ പിന്തുണയോടെ ഒരു സർക്കാർ എന്നത് ഒരിക്കലും അം​ഗീകരിക്കാനാകില്ല. അങ്ങനെയൊരു ചോദ്യമേ ഉദിക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.

ജെറുസലേം: ഇസ്രയേലിൽ തൂക്കുസഭയെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അറബ് പാർട്ടികളുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്നും കടുത്ത മത്സരമാണെങ്കിലും തന്റെ പാർട്ടി തന്നെ സർക്കാർ രൂപീകരിക്കുമെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേലി അറബ് പാർട്ടികളുടെ പിന്തുണയോടെ ഒരു നേതാവും ഭരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വലതുപക്ഷത്തിന്റെ ശക്തമായ ഒരു സർക്കാർ രൂപീകരിക്കണം. ജൂതരും സയണിസ്റ്റുകളുമായ ഭൂരിപക്ഷം ഒന്നിക്കണം. അറബ് പാർട്ടികളുടെ പിന്തുണയോടെ ഒരു സർക്കാർ എന്നത് ഒരിക്കലും അം​ഗീകരിക്കാനാകില്ല. അങ്ങനെയൊരു ചോദ്യമേ ഉദിക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇസ്രയേലിലെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുകയാണ്. ഇതിനിടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. മൂന്ന് പ്രധാന ടിവി ചാനലുകളുടെ എക്സിറ്റ് പോളുകളിൽ നെതന്യാഹുവിന്റെ ലികുദ് പാർട്ടി 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ലികുദ് പാർട്ടി ഉൾപ്പെടുന്ന ഭരണസഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന് പറയുന്നില്ല. നെതന്യാഹുവിന്റെ ഭരണപക്ഷവും ​മുൻ സൈനിക മേധാവി ​ഗാഡി ഐസൻകോട്ട് നേതൃത്വം നൽകുന്ന പ്രതിപക്ഷവും 51 സീറ്റുകൾ വീതം നേടി തുല്യപോരാട്ടമാകുമെന്നാണ് എക്സിറ്റ് പോൾ ഫലസൂചനകൾ. അതേസമയം, നേരത്തെ പുറത്തുവന്ന ചില എക്സിറ്റ്പോളുകൾ ഐസൻകോട്ടിന് നേരിയ മുൻതൂക്കം പ്രവചിച്ചിരുന്നു. 120 സീറ്റുകളുള്ള ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ 61 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും അന്തിമഫലം പുറത്തുവരാൻ 48 മണിക്കൂറെങ്കിലും എടുക്കും. അതേസമയം, എക്സിറ്റ് പോളുകളിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ ഇസ്രയേലിലെ അറബ് പാർട്ടികളുടെ നിലപാടും നിർണായകമാകും.

2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരേയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ​ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും തമ്മിലായിരുന്നു പ്രധാനമത്സരം. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും ഹമാസ് ആക്രമണവും ഇസ്രയേലിന്റെ സൈനിക നടപടികളുമായിരുന്നു. ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരേ രാജ്യം സ്വീകരിച്ച സൈനിക നടപടികളും സൈനിക വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷമായ ലികുദ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാൽ, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയടക്കമാണ് പ്രതിപക്ഷനേതാവായ ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ യാഷാർ പാർട്ടിയും പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയത്. 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്ത ഒക്ടോബർ 7 ആക്രമണത്തിൽ അന്വേഷണ കമ്മീഷൻ സ്ഥാപിക്കുമെന്നതാണ് ഐസൻകോട്ടിന്റെ പ്രധാന വാ​ഗ്ദാനം. ഇതിനൊപ്പം ​ഗാസയുടെ ഭാവി, യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലുലയോട് തോറ്റതിന് പിന്നാലെ ഫ്ലാവിയോ ബോൾസൊനാരോ ബ്രസീൽ വിട്ടു; യുഎസിൽ എത്തിയെന്ന് സൂചന, വിസ നൽകും
ഇസ്രായേലിൽ വോട്ടെണ്ണൽ തുടങ്ങി; നെതന്യാഹുവിന്റെ അധികാരത്തുടർച്ച അനിശ്ചിതത്വത്തിൽ, തൂക്കുസഭയെന്ന് ആദ്യ ഫല സൂചനകൾ