പ്രസിഡന്‍റിന്‍റെ കൊട്ടരമടക്കം ലക്ഷ്യമിട്ടു, ഒപ്പം ഓയിൽ ഫെസിലിറ്റിയും പവർ പ്ലാന്‍റിലേക്കും കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ, യെമന് കനത്ത നഷ്ടം

Published : Aug 24, 2025, 11:13 PM IST
nethanyahu

Synopsis

നിരന്തരം ഇസ്രായേലിലേക്കുള്ള ഹൂതി ആക്രണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു

സന: യെമൻ തലസ്ഥാനമായ സനയിൽ കനത്ത വ്യോമാക്രണം നടത്തി ഇസ്രായേൽ. സനയിലെ ഓയിൽ ഫെസിലിറ്റിയും പവർ പ്ലാന്‍റും ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും അഞ്ചിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമൻ പ്രസിഡന്‍റിന്‍റെ കൊട്ടാരം തകർക്കാനും ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. രണ്ട് ദിവസം മുൻപ് ഇസ്രായേലിലേക്ക് ഹൂതികള്‍ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്നത്തെ സനയിലേക്കുള്ള ആക്രമണം. നിരന്തരം ഇസ്രായേലിലേക്കുള്ള ഹൂതി ആക്രണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു