
ദില്ലി : പശ്ചിമേഷ്യയെ ഇറാനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾ സംഘർഷ സാധ്യതയിലേക്ക് എത്തി നിൽക്കവേ, ചർച്ചയിൽ ധാരണയിൽ എത്താൻ ആകുമോ എന്നതിൽ സംശയം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ബലിസ്റ്റിക് മിസൈൽ പദ്ധതിയും മേഖലയിലെ അനുകൂല സംഘങ്ങൾക്കുള്ള ആയുധവും സാങ്കേതിക വിദ്യയും നൽകുന്നതും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച ചെയ്തുവെന്ന് നെതന്യാഹു അറിയിച്ചു. വിഷയത്തിൽ ട്രംപ് തന്നോട് അഭിപ്രായം ചോദിച്ചെന്നും താൻ നിലപാട് അറിയിച്ചെന്നും നെതന്യാഹു വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ ചർച്ചയിൽ ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് പ്രധാനമായും വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഇറാൻ-അമേരിക്ക ചർച്ചയിൽ ഇറാനുമായി ധാരണയിൽ എത്താൻ ആകുമോ എന്നതിൽ നെതന്യാഹു സംശയം പ്രകടിപ്പിച്ചു. ട്രംപ് മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാനുമായി ധാരണയ്ക്ക് സഹായിക്കാൻ സാധ്യതയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam