ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ, ഇറാൻ പ്രസിഡൻഷ്യൽ ഓഫീസും തകർത്തുവെന്ന് അവകാശവാദം

Published : Mar 03, 2026, 07:54 PM ISTUpdated : Mar 03, 2026, 08:32 PM IST
us israel

Synopsis

ഇറാന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ കുറിച്ചാണ് ഇസ്രയേൽ സൈന്യമാണ് സ്ഥിരീകരണം നടത്തിയത്.

ജെറുസലേം : പശ്ചിമേഷ്യയെ ആശങ്കയിലാക്കിയുള്ള ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും തിരിച്ചടിച്ച് ഇറാനും. ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ. ഇറാന്റെ പ്രസിഡൻഷ്യൽ ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ കുറിച്ചാണ് ഇസ്രയേൽ സൈന്യമാണ് സ്ഥിരീകരണം നടത്തിയത്. പ്രസിഡൻഷ്യൽ ഓപീസിന് പുറമേ, സൈനിക പരിശീലന കേന്ദ്രവും തകർത്തെന്നാണ് അവകാശവാദം.പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ തകർത്തത് പഴയ കെട്ടിടമെന്നും യോഗം ചേർന്നത് ഇവിടെയല്ലെന്നുമാണ് ഇറാൻ വിശദീകരണം. 

അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാന്റെ ഭരണനിർവ്വഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ആയിത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ താൽക്കാലിക ഭരണസമിതി രൂപീകരിച്ച സാഹചര്യത്തിലാണ് നിർണ്ണായകമായ പുതിയ നീക്കം. നിലവിലെ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വ്യക്തമാക്കി.

ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാനുസൃതമായ അധികാര കൈമാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിയ ആക്രമണമുണ്ടായത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യ കത്തുന്നു, എണ്ണ ഹോർമൂസിൽ കുടുങ്ങി, ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ
186 ബാലിസ്റ്റിക് മിസൈലുകൾ, 812 ഡ്രോണുകൾ, 90 ശതമാനത്തിലധികവും തകർത്തു, രാജ്യം സുരക്ഷിതമെന്ന് യുഎഇ