യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി രാജ്യാതിര്‍ത്തികള്‍ തുറന്ന് ഇറ്റലി

By Web TeamFirst Published Jun 3, 2020, 3:53 PM IST
Highlights

റോം, മിലാന്‍, നേപ്പിള്‍സ് വിമാനത്താവളങ്ങള്‍ പഴയത് പോലെ അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കും. ഹീത്രുവില്‍ നിന്നും മാഞ്ചെസ്റ്ററില്‍ നിന്നും വിമാനങ്ങള്‍ ഇറ്റലിയിലേക്ക് ഇന്ന് എത്തും. 

റോം: യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി രാജ്യാതിര്‍ത്തികള്‍ തുറന്ന് ഇറ്റലി. രാജ്യത്തെ സാമ്പത്തിക സ്ഥിതി പിടിച്ച് നിര്‍ത്താന്‍ വേണ്ടിയാണ് നീക്കം. രാജ്യത്തേക്ക് എത്തുന്ന യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്‍റൈന്‍ പാലിക്കേണ്ടതില്ലെന്നും രാജ്യത്ത് എവിടേയും ഇവര്‍ക്ക് സന്ദര്‍ശിക്കാമെന്നും വിശദമാക്കിയാണ് അതിര്‍ത്തികള്‍ ഇറ്റലി തുറക്കുന്നത്. 

കൊറോണ വൈറസിന്‍റെ പ്രഹരശേഷി കുറയുകയാണെന്ന് ഇറ്റാലിയിലെ മുതിര്‍ന്ന ഡോക്ടര്‍

ഇന്ന് മുതല്‍ യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രവേശനാനുമതിയുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട്. റോം, മിലാന്‍, നേപ്പിള്‍സ് വിമാനത്താവളങ്ങള്‍ പഴയത് പോലെ അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കും. ഹീത്രുവില്‍ നിന്നും മാഞ്ചെസ്റ്ററില്‍ നിന്നും വിമാനങ്ങള്‍ ഇറ്റലിയിലേക്ക് ഇന്ന് എത്തും. 

കൊവിഡിന്‍റെ വിളനിലമായി ബ്രസീല്‍, ഒറ്റ ദിവസം 14,919 കേസുകള്‍; ഇറ്റലിയെയും സ്പെയിനെയും മറികടന്നു

ആളുകളുടെ മനസിലുള്ള ഭയമാണ് ഇനി അകലാനുള്ളത്. രാജ്യത്ത് കൊവിഡ് 19 അതിവേഗം വ്യാപിച്ച് നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ വളരെ സാവധാനമാണ് യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികള്‍ ഇറ്റലിയുടെ തീരുമാനത്തെ സമീപിക്കുന്നത്. ആഗോളതലത്തില്‍ കൊവിഡ് 19 ഹോട്ട്സ്പോട്ടായതോടെയാണ് ഇറ്റലി രാജ്യവ്യാപകമായി മാര്‍ച്ച് മാസത്തില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയത്. അതിഭീകരമായി സാമ്പത്തിക മാന്ദ്യം ബാധിച്ചിരിക്കുകയാണ് ഇറ്റലിയില്‍. 33500 പേരാണ് ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. ലോകത്ത്  കൊവിഡ് 19 മരണസംഖ്യയില്‍ മൂന്നാമതുള്ള രാജ്യമാണ് ഇറ്റലി.

click me!