
ജക്കാർത്ത: ഭാര്യക്കൊപ്പമുള്ള ബാലി യാത്രയിൽ കൊവിഡ് ഭീതി ഒഴിവാക്കാൻ വിമാനത്തിലെ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്ത് ജക്കാർത്ത സ്വദേശി. വിമാനയാത്രയിൽ പിപിഇ കിറ്റും മാസ്കുമെല്ലാം ധരിച്ചുള്ള ദുഷ്കരമായ യാത്ര ഒഴിവാക്കുന്നതോടൊപ്പം കൊവിഡിനെ ഭയക്കാതെ യാത്ര ചെയ്യുക എന്നതായിരുന്നു റിച്ചാർഡ് മുൽജാതിയുടെ ലക്ഷ്യം.
ജനുവരി നാലിന് റിച്ചാർഡ് തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോടായി വിമാനം പൂർണ്ണമായി ബുക്ക് ചെയ്ത് ബാലിയിലേക്ക് പോകുന്നതായി അറിയിച്ചു. ഒഴിഞ്ഞ വിമാനത്തിൽ റിച്ചാർഡ് ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. വിമാനം ചാർട്ട് ചെയ്യുന്നതിനേക്കാൾ ലാഭമാണ് ഇതെന്നായിരുന്നു റിച്ചാർഡ് പോസ്റ്റിൽ കുറിച്ചത്.
എന്നാൽ ഈ സ്റ്റോറിയിൽ ട്വിസ്റ്റ് ഉണ്ടായത് മണിക്കൂറുകൾക്ക് ശേഷമാണ്. ബാലിയിലെ ഡെൻപാസറിലേക്ക് ഇവർ യാത്ര ചെയ്തത് ബാതിക് എയർ വിമാനത്തിലാണ്. ഒരു പ്രാദേശിക പ്രസിദ്ധീകരണം റിച്ചാർഡിന്റെ അവകാശവാദത്തെ തള്ളി വാർത്ത നൽകി. വിമാനത്തിൽ രണ്ട് ടിക്കറ്റ് മാത്രമാണ് റിച്ചാർഡ് ബുക്ക് ചെയ്തതെന്നും റിച്ചാർഡിന്റെ അവകാശവാദം തെറ്റാണെന്നുമാണ് എയർലൈനെ ഉദ്ദരിച്ച് ഇവർ റിപ്പോർട്ട് ചെയ്തത്. എന്നാൽ തന്റെ വാദത്തിൽ ഉറച്ച് നിൽക്കുകയാണ് റിച്ചാർഡ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam