
ലണ്ടൻ: ബ്രിട്ടനിലെ 'ഏറ്റവും ഭാരം കൂടിയ മനുഷ്യൻ' എന്ന് വിശ്വസിക്കുന്ന ജേസൺ ഹോൾട്ടൺ അന്തരിച്ചു. 34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പാണ് ആന്തരിക അവയവങ്ങളുടെ തകരാർ മൂലം ഹോൾട്ടൺ മരിച്ചത്. 317 കിലോഗ്രാം ഭാരമുള്ള ഹോൾട്ടൺ കഴിഞ്ഞ ശനിയാഴ്ച സറേയിലാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു.
അസുഖ ബാധിതനായ ഹോൾസണെ ആറ് അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് ആംബുലൻസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അമ്മ ലെയ്‌സ പറഞ്ഞു. ഹോൾട്ടൻ്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. "ഒരാഴ്ചയ്ക്കുള്ളിൽ" മകൻ മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായി അവർ പറഞ്ഞു. ഡോക്ടർമാർക്ക് അവനെ വീണ്ടും രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതി, പക്ഷേ സങ്കടകരമെന്നു പറയട്ടെ, ഒരാഴ്ചയ്ക്കുള്ളിൽ" മകൻ മരിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഹോൾട്ടൻ്റെ അമ്മ പറയുന്നു.
പിതാവിൻ്റെ മരണത്തിൽ ദുഃഖിതനായ ഹോൾട്ടൺ കൗമാരപ്രായത്തിൽ തന്നെ അമിതമായി ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു. കൂടാതെ ഒരു ദിവസം 10,000 കലോറിവരെ ഉപഭോഗം ചെയ്യാൻ തുടങ്ങി. ഡോണർ കബാബായിരുന്നു സ്ഥിരമായി പ്രഭാത ഭക്ഷണത്തിൽ ഉപയോഗിച്ചിരുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ഒരു കൗൺസിൽ ബംഗ്ലാവിലാണ് ജേസൺ ഹോൾട്ടൺ താമസിച്ചിരുന്നത്. ഹോൾട്ടൻ്റെ സുഖസൗകര്യങ്ങൾക്കായി ഉറപ്പിച്ച ഫർണിച്ചറുകളാണ് അവിടെ ഉപയോഗിച്ചിരുന്നത്. തൻ്റെ ജീവിതത്തിൻ്റെ അവസാനത്തിൽ കിടക്കയിലായിരുന്നു ഹോൾട്ടൺ. അനങ്ങാൻ കഴിയാതെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. സമയം കഴിഞ്ഞുവെന്ന് താൻ വിശ്വസിക്കുന്നു. എനിക്ക് ഇപ്പോൾ 34 വയസ്സ് തികയുന്നു. ഞാൻ എന്തെങ്കിലും പരീക്ഷിക്കണമെന്ന് എനിക്കറിയാമെന്നായിരുന്നു കഴിഞ്ഞ വർഷം ടോക്ക്‌ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഹോൾട്ടൺ പറഞ്ഞത്.
2020-ൽ ഹോൾട്ടൺ ബോധരഹിതനായിരുന്നു. 30-ലധികം അഗ്നിശമന സേനാംഗങ്ങളുടെ ഒരു സംഘമാണ് അന്ന് ഹോൾട്ടണെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്. മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്തായിരുന്നു ഹോൾട്ടണെ ആശുപത്രിയിലെത്തിച്ചത്. തൻ്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നു അതെന്നായിരുന്നു സംഭവത്തെ കുറിച്ച് ഹോൾട്ടൺ പറഞ്ഞത്. അതിന് രണ്ട് വർഷത്തിന് ശേഷം, ഹോൾട്ടന് നിരവധി ചെറിയ സ്ട്രോക്കുകളും രക്തം കട്ടപിടിക്കുന്ന രോഗവും ഉണ്ടായിരുന്നു.
'ടൈറ്റാനിക്കിലെ ദുരന്ത നായകനായ ക്യാപ്റ്റന്‍': നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam