രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം ജറുസലേമിലെ അല്‍ അഖ്‌സ പള്ളി തുറന്നു

By Web TeamFirst Published May 31, 2020, 3:18 PM IST
Highlights

ഈദുല്‍ ഫിത്വറിന് ശേഷമാണ് പള്ളി തുറന്നത്. ലോക്ക്ഡൗണിന് ശേഷം തുറക്കുന്ന പ്രധാന ആരാധനാലയമാണ് അല്‍ അഖ്‌സ പള്ളി. 

ജറുസലേം: രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം ജറുസലേമിലെ അല്‍ അഖ്‌സ മുസ്ലിം പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. അതേസമയം, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് മാത്രമേ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാവൂവെന്ന് നിര്‍ദേശമുണ്ട്. ശനിയാഴ്ച വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി എത്തി. ഇസ്ലാമിലെ പ്രധാനപ്പെട്ട പള്ളികളിലൊന്നാണ് ജറുസലേമിലെ അല്‍ അഖ്‌സ. ഈദുല്‍ ഫിത്വറിന് ശേഷമാണ് പള്ളി തുറന്നത്. ലോക്ക്ഡൗണിന് ശേഷം തുറക്കുന്ന പ്രധാന ആരാധനാലയമാണ് അല്‍ അഖ്‌സ പള്ളി. 

'പള്ളി തുറന്നപ്പോള്‍ പുതുശ്വാസം അനുഭവിച്ചു. ദൈവത്തിന് നന്ദി'- പള്ളിക്ക് സമീപം താമസിക്കുന്ന ഉം ഹിഷാം പറഞ്ഞു. മാസ്‌കും ധരിച്ചും മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും നൂറുകണക്കിന് വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തി. പള്ളികളിലെത്തുന്നവര്‍ പ്രാര്‍ത്ഥനക്കായി ഉപയോഗിക്കുന്നതിന് സ്വന്തം വസ്തുക്കള്‍ മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഒരേസമയം എത്രപേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാമെന്ന കാര്യത്തില്‍ നിര്‍ദേശമൊന്നുമില്ല. ആദ്യ ദിനം എഴുന്നൂറോളം പേര്‍ പ്രാര്‍ത്ഥനക്കെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്രായേലില്‍ 17,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 284 പേര്‍ മരിക്കുകയും ചെയ്തു.
 

click me!