
ലോസ് ആഞ്ചല്‍സ്: ലോക റോക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെ അതിവേഗ കാറോട്ടക്കാരി ജെസ്സി കോംബ്സിന്(36) ദാരുണാന്ത്യം.ഒറിഗോണ്‍ ആല്‍വോര്‍ഡ് ഡെസര്‍ട്ടില്‍ നടന്ന കാറോട്ടത്തിാണ് ജെസ്സിക്ക് അപകടം പറ്റിയത്. അതിവേഗത്തിന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതില്‍ ഹരം കണ്ടെത്തിയിരുന്ന കാറോട്ടക്കാരിയായിരുന്നു ജെസ്സി. 2013ല്‍ 48 വര്‍ഷം പഴക്കമുള്ള വേഗ റെക്കോര്‍ഡ് തകര്‍ത്ത് സ്വന്തം പേരിലാക്കിയിരുന്നു. അമേരിക്കന്‍ ഈഗിള്‍ സൂപ്പര്‍ സോണിക് ചലഞ്ചറില്‍ മണിക്കൂറില്‍ 393 കിലോമീറ്റര്‍ വേഗതയിലാണ് ജെസ്സി കാറോടിച്ചത്.
2016 സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. അന്ന് മണിക്കൂറില്‍ 478 കിലോമീറ്റര്‍ വേഗതയിലാണ് ജെസ്സി കാറോടിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ മണിക്കൂറില്‍ 512 കിലോമീറ്ററെന്ന1976ല്‍ കിറ്റി ഓ നില്‍ സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ ശ്രമത്തിനിടെയാണ് ജെസ്സി കോംബ് അപകടത്തില്‍പ്പെട്ടതെന്ന് ക്രൂ അംഗങ്ങള്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam