ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന് 66% ഫലപ്രാപ്തി

Published : Jan 29, 2021, 08:28 PM IST
ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന് 66% ഫലപ്രാപ്തി

Synopsis

ലാറ്റിനമേരിക്കയിൽ 66%-മായിരുന്നു വാക്സീന്‍റെ ഫലപ്രാപ്തി. നോവൽ കൊറോണവൈറസിന്‍റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 57%-മാണ് വൈറസിന്‍റെ ഫലപ്രാപ്തി. 

ന്യൂയോർക്ക്: അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ & ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്സീന് 72% ഫലപ്രാപ്തിയെന്ന് കമ്പനി. എന്നാൽ ആഗോളവ്യാപകമായി നടത്തിയ പരീക്ഷണങ്ങളിൽ വാക്സീന് 66% ഫലപ്രാപ്തി മാത്രമാണ് ലഭിച്ചത്. ജനിതകമാറ്റം വന്ന വിവിധതരം കൊറോണവൈറസുകളിൽ പരീക്ഷിച്ചപ്പോഴാണ് ജോൺസൺ & ജോൺസണിന്‍റെ ഫലപ്രാപ്തി ഈ അളവിൽ ലഭിച്ചതെന്നാണ് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് ഈ വാക്സീന്‍റെ ഗുണം, ഇത് സിംഗിൾ ഡോസാണെന്നതാണ്. 

അമേരിക്കയ്ക്ക് പുറത്ത് 44,000 സന്നദ്ധപ്രവർത്തകരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്. അതിൽ വൈറസിന്‍റെ പല വകഭേദം കണ്ടെത്തിയ മേഖലകളിലാണ് പരീക്ഷണം നടന്നത്. ലാറ്റിനമേരിക്കയിൽ 66% മാത്രമായിരുന്നു വാക്സീന്‍റെ ഫലപ്രാപ്തി. നോവൽ കൊറോണവൈറസിന്‍റെ മറ്റൊരു പുതിയ ജനിതകവകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ 57% മാത്രമായിരുന്നു വൈറസിന്‍റെ ഫലപ്രാപ്തി. 

ഫൈസർ, ഭാരത് ബയോടെക് അടക്കമുള്ള എല്ലാ കമ്പനികളുടെയും വാക്സീനുകൾ വൈറസിന്‍റെ പല വകഭേദങ്ങളുള്ള മേഖലകളിൽ പരീക്ഷിച്ചവയല്ല. അങ്ങനെ പരീക്ഷിക്കാതെയാണ് 95% ഫലപ്രാപ്തി മറ്റ് വാക്സീനുകൾ പലതും അവകാശപ്പെടുന്നത്. മാത്രമല്ല, ഫൈസർ പോലെയുള്ള ചില വാക്സീനുകൾ അമേരിക്കയിൽ മാത്രമാണ് വ്യാപകമായി ക്ലിനിക്കൽ ട്രയലുകൾ നടത്തിയിരിക്കുന്നത്. 

അമേരിക്കയിൽ അടിയന്തര ഉപയോഗ അനുമതിയ്ക്കായി യുഎസ് എഫ്ഡിഎയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ജോൺസൺ & ജോൺസൺ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി; കടലിടുക്കിൽ ഇനി 18 ഇന്ത്യൻ കപ്പലുകൾ
യുദ്ധം തുടങ്ങി ഒരു മാസം അടങ്ങിയിരുന്നു, ഒടുവിൽ ആയുധമെടുത്ത് ഇറാൻ്റെ കൂട്ടാളികൾ; ഇസ്രയേലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം