കനേഡിയന്‍ സർക്കാർ പ്രതിസന്ധിയിൽ, മന്ത്രിസഭ അഴിച്ചുപണിയുമായി ട്രൂഡോ, പുതിയതായി എട്ട് മന്ത്രിമാർ

Published : Dec 21, 2024, 12:25 PM ISTUpdated : Dec 21, 2024, 03:49 PM IST
കനേഡിയന്‍ സർക്കാർ പ്രതിസന്ധിയിൽ, മന്ത്രിസഭ അഴിച്ചുപണിയുമായി ട്രൂഡോ, പുതിയതായി എട്ട് മന്ത്രിമാർ

Synopsis

സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ വീണ്ടും മത്സരിച്ചേക്കില്ലെന്ന് സൂചന നൽകിയ മന്ത്രിമാരെ മാറ്റി 8 പുതിയ മന്ത്രിമാരെയാണ് നിയമിച്ചിട്ടുള്ളത്

ടൊറന്റോ: സർക്കാർ ആടിയുലയുന്നതിനിടെ മന്ത്രിസഭയിൽ വന്‍ മാറ്റവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. പുതിയ എട്ട് മന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നത്. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം. രണ്ട് മൂന്നും വകുപ്പുകൾ വഹിച്ചിരുന്നവർക്ക് ചുമതലാ ഭാരം കുറയ്ക്കാനും നീക്കം കാരണമായിട്ടുണ്ട്. പുതിയ  മന്ത്രിമാർക്കുള്ള ചുമതലാ കൈമാറ്റം പൂർത്തിയായതായാണ് ജസ്റ്റിൻ ട്രൂഡോ വിശദമാക്കുന്നത്. 

സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി പ്രതിസന്ധി മറികടക്കാൻ ആണ് ട്രൂഡോ ശ്രമിക്കുന്നത്. നേരത്തെ ട്രൂഡോയുമായുള്ള ഭിന്നതയെ തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി വെച്ചിരുന്നു. പിന്നാലെ  ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട്  ന്യൂ ഡെമോക്രോറ്റിക് പാർട്ടി നേതാവ് ജഗമീത് സിങ് രംഗത്തെത്തുകയും ചെയ്തിരുന്നു. ട്രൂഡോയ്ക്ക് എതിരെ ഉടൻ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ്
ജഗമീത് സിങ് വ്യക്തമാക്കിയത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ ട്രൂഡോ ഒന്നും ചെയ്യുന്നില്ല എന്നതാണ് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ട്രൂഡോയ്ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. 

കനേഡിയൻ ധനമന്ത്രി രാജിവെച്ചു, രാഷ്ട്രീയ പ്രതിസന്ധി, ട്രൂഡോയും പുറത്തേക്കോ

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലേക്ക് പുതിയ മന്ത്രിമാർക്ക് എറെ സംഭാവനകൾ നൽകാനാവുമെന്നാണ് ട്രൂഡോ വിശദമാക്കുന്നത്. കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി പ്രഖ്യാപിച്ചത്. ട്രൂഡോയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കി മാറ്റി അതിന്റെ ഗവർണറായി മാറുന്നതാണ് നല്ലതെന്ന് ട്രംപ് ട്രൂഡോയെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടും കൽപ്പിച്ച് ട്രംപ്, ലോക സാമ്പത്തിക ഫോറത്തിൽ നിർണായക നീക്കമുണ്ടാകുമെന്ന് സൂചന; ഗ്രീൻലാൻ‍ഡ് വേണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടും
അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന