'വാക്സിൻ നിങ്ങളുടെ ജീവൻ രക്ഷിക്കും', രണ്ടാംഘട്ട ഡോസ് സ്വീകരിച്ച് കമലാ ഹാരിസ്

Published : Jan 27, 2021, 10:46 AM IST
'വാക്സിൻ നിങ്ങളുടെ ജീവൻ രക്ഷിക്കും', രണ്ടാംഘട്ട ഡോസ് സ്വീകരിച്ച് കമലാ ഹാരിസ്

Synopsis

തൻ്റെ ഭരണത്തിൻ്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 100 മില്യൺ (10 കോടി )അമേരിക്കക്കാർക്ക് വാക്സിൻ നൽകണമെന്നതാണ് ലക്ഷ്യമെന്ന് പ്രസിന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു

വാഷിം​ഗ്ടൺ: കൊവിഡിനെതിരായ രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമേരിക്കൻ ജനത വാക്സിൻ സ്വീകരിക്കണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. നിങ്ങളുടെ അവസരം വരുമ്പോൾ എല്ലാവരും വാക്സിൻ സ്വീകരിക്കണം. അത് നിങ്ങളുടെ ജീവൻ രക്ഷിക്കും - കമല ഹാരിസ് പറഞ്ഞു. ഡിസംബർ 29നാണ് കമല ആദ്യ ഡോസ് സ്വീകരിച്ചത്. 

തൻ്റെ ഭരണത്തിൻ്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 100 മില്യൺ (10 കോടി )അമേരിക്കക്കാർക്ക് വാക്സിൻ നൽകണമെന്നതാണ് ലക്ഷ്യമെന്ന് പ്രസിന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ദിവസം 10 ലക്ഷം പേർക്ക് രാജ്യത്ത് കൊവിഡ് വാക്സിൻ നൽകുന്നുണ്ട്.
 

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം