'മഹാവ്യാധിയുമായുള്ള യുദ്ധത്തിൽ താങ്കൾ വിജയിച്ചു'; ചൈനീസ് പ്രസിഡന്റിന് കിമ്മിന്റെ അഭിനന്ദനം

By Web TeamFirst Published May 8, 2020, 10:52 AM IST
Highlights

വളരെ പ്രതിസന്ധി സൃഷ്ടിച്ച ഒരു മഹാമാരിയുമായുള്ള യുദ്ധത്തിൽ‌ വിജയിക്കാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി എന്നായിരുന്നു കിമ്മിന്റെ വാക്കുകൾ. കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു. 
 

ബെയ്ജിം​ഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അഭിനന്ദന സന്ദേശമയച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ചൈന നടത്തിയ പ്രവർത്തനങ്ങൾക്കാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗിന് കിം ജോങ് ഉൻ വ്യക്തിപരമായി അഭിനന്ദന സന്ദേശമയച്ചത്. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സന്ദേശത്തിൽ ചൈനീസ് പ്രസിഡന്റിനെ അഭിവാദ്യം ചെയ്യുകയും ആശംസ അറിയിക്കുകയും ചെയ്തു. 'വളരെ പ്രതിസന്ധി സൃഷ്ടിച്ച ഒരു മഹാമാരിയുമായുള്ള യുദ്ധത്തിൽ‌ വിജയിക്കാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി എന്നായിരുന്നു കിമ്മിന്റെ വാക്കുകൾ.' കിം ചൈനീസ് പ്രസിഡന്‍റിന് അയച്ച കത്തില്‍ കുറിച്ചതായി കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു. 

ഉത്തരകൊറിയയ്ക്ക് മേൽ ദക്ഷിണ കൊറിയ നടത്തുന്ന സൈനിക നീക്കങ്ങൾ പ്രകോപനപരമാണെന്ന് ഉത്തര കൊറിയൻ സൈനിക പ്രതിനിധി വ്യക്തമാക്കിയതായും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശത്രുക്കൾ എല്ലായ്പ്പോഴും ശത്രുക്കളായി തന്നെ തുടരുന്നു എന്നാണ് സമീപകാലത്ത് നടന്ന സൈനിക നീക്കങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സൈനിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി തയ്യാറാക്കിയ ആഭ്യന്തര കരാറുകൾ ദക്ഷിണ കൊറിയ ലംഘിച്ചതായി പ്രസ്താവനയിൽ പറയുന്നു.

കൊറോണ മഹാമാരി ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ദക്ഷിണകൊറിയന്‍ ചാര സംഘടനയുടെ വിലയിരുത്തലിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യവും സാമ്പത്തിക ഉറവിടവുമാണ് ചൈന. ഉത്തരകൊറിയയുടെ ബാഹ്യവ്യാപരത്തിന്റെ 90 ശതമാനവും ചൈനയുമായിട്ടാണ്. കോവിഡ് പശ്ചാത്തലത്തില്‍ അടുത്തിടെ ഇതില്‍ 55 ശതമാനം ഇടിവുണ്ടായതായാണ് ദക്ഷിണ കൊറിയയുടെ വിലയിരുത്തല്‍.

click me!