ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തങ്ങളുടെ കേന്ദ്രം തകർത്തു, പാകിസ്ഥാനെ വെട്ടിലാക്കി ലഷ്കറെ തൊയ്ബ കമാൻഡറുടെ വെളിപ്പെടുത്തൽ

Published : Jan 15, 2026, 09:15 PM IST
Hafiz Abdul Rauf

Synopsis

'ആ സ്ഥലം ഇപ്പോഴൊരു പള്ളിയല്ല, ഇന്ത്യയുടെ ആക്രമണത്തിൽ അത് പൂർണ്ണമായും തകർന്നു'- ഹാഫിസ് പറഞ്ഞു. അമേരിക്ക രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവാണ് ഹാഫിസ് അബ്ദുൽ റൗഫ്.

ദില്ലി: പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ തങ്ങളുടെ കേന്ദ്രങ്ങൾ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് ലഷ്കറെ തൊയ്ബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്. ഇന്ത്യയുടെ ആക്രമണത്തിൽ ഭീകരവാദ കേന്ദ്രങ്ങൾ തകർന്നില്ലെന്ന പാകിസ്ഥാൻറെ വാദങ്ങളെ പൊളിക്കുന്നതാണ് തീവ്രവാദ സംഘടനയായ ലഷ്കറെ തൊയ്ബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫിന്‍റെ വെളിപ്പെടുത്തൽ. മേയ് 6,7 തീയതികളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ മുരിദ്‌കെയിലുള്ള ലഷ്‌കർ ആസ്ഥാനമായ മർകസ്-ഇ-തയ്ബ പൂർണമായും തകർന്നെന്ന് റൗഫ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

വളരെ വലിയ ആക്രമണമായിരുന്നു ഇന്ത്യ നടത്തിയതെന്നും തങ്ങളുടെ കെട്ടിട സമുച്ചയം പൂ‍ർണ്ണമായും തകർന്നെന്നും റൗഫ് പറഞ്ഞു. 'ആ സ്ഥലം ഇപ്പോഴൊരു പള്ളിയല്ല, ഇന്ത്യയുടെ ആക്രമണത്തിൽ അത് പൂർണ്ണമായും തകർന്നു'- ഹാഫിസ് പറഞ്ഞു. അമേരിക്ക രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവാണ് ഹാഫിസ് അബ്ദുൽ റൗഫ്. പാക് അധിനിവേശ കശ്മീരിലെ പാകിസ്ഥാൻ സൈന്യം സ്പോൺസർ ചെയ്യുന്ന ലോഞ്ച്പാഡുകളിൽ നിന്ന് തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലേക്ക് വിക്ഷേപിക്കുന്നതിലും നേതൃത്വം നൽകിയിരുന്നത് റൗഫ് ലഷ്‌കറിന്റെ ഓപ്പറേഷണൽ കമാൻഡറായിരുന്ന ഹാഫിസാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്ക പ്രാർഥനകൾക്കും ഹാഫിസാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പാക് സൈന്യവും ലഷ്‌കറും ചൈനീസ് ആയുധങ്ങളും ഉപകരണങ്ങളും ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ഉപയോഗിച്ചതായും ഹാഫിസ് പരസ്യമായി സമ്മതിച്ചു. പാകിസ്ഥാനിൽ ജിഹാദിന് തുറന്ന സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ലോകത്തെവിടെയുമുള്ളതിനേക്കാൾ എളുപ്പത്തിൽ ഇവിടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും കഴിയുമെന്നും റൗഫ് അവകാശപ്പെട്ടു. സർക്കാർ തീരുമാനിച്ചതുകൊണ്ടാണ് നമുക്കിത് ചെയ്യാൻ കഴിയുന്നത് എന്നാണ് ഹാഫിസ് പറയുന്നത്. തീവ്രവാദ ഗ്രൂപ്പുകൾക്ക് പാക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദം ബലപ്പെടുത്തുന്നതാണ് ഹാഫിസിന്‍റെ വെളിപ്പെടുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജസ്റ്റ് എസ്കേപ്പ്! ഇറാൻ വ്യോമാതിർത്തി അടയ്ക്കുന്നതിന് തൊട്ടുമുൻപേ പറന്നത് ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനം
നാസയുടെ അറിയിപ്പ്, ക്രൂ 11 അടിയന്തര മടക്കം വിജയം, ആരോഗ്യ പ്രശ്നമുള്ള ബഹിരാകാശ സഞ്ചാരിയടക്കം എല്ലാവരും സുരക്ഷിതർ