മോദിക്ക് മുതലയെയും പെരുമ്പാമ്പിനെയും അയയ്ക്കാനൊരുങ്ങിയ പാക്ക് ഗായികക്കെതിരെ നിയമ നടപടി

Published : Sep 15, 2019, 11:53 AM ISTUpdated : Sep 15, 2019, 12:08 PM IST
മോദിക്ക് മുതലയെയും പെരുമ്പാമ്പിനെയും അയയ്ക്കാനൊരുങ്ങിയ പാക്ക് ഗായികക്കെതിരെ നിയമ നടപടി

Synopsis

താന്‍ ഒരു കശ്മീരി യുവതി ആണ്. കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തില്‍ പോകൂ എന്നുമാണ് റാബി പിര്‍സാദ വിവാദ വീഡിയോയില്‍ പറയുന്നത്. 

ലഹോര്‍: പെരുമ്പാമ്പിനെയും മുതലയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കുമെന്ന് വീഡിയോ സന്ദേശം പ്രചരിപ്പിച്ച പാക്കിസ്ഥാന്‍ ഗായികക്കെതിരെ നിയമനടപടി. ലഹോറിലാണ് പാക്ക് പോപ് സ്റ്റാറും അവതാരകയുമായ റാബി പിര്‍സാദ മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ലഹോറിലെ ബ്യൂട്ടി പാര്‍ലറില്‍ റാബ് പിര്‍സാദയുടെ വളര്‍ത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി. 

മുതല, നാല് കൂറ്റന്‍ പെരുമ്പാമ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവികളെ കയ്യില്‍ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാന്‍ തയ്യാറാകൂ എന്നും റാബി പിര്‍സാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നു. താന്‍ ഒരു കശ്മീരി യുവതി ആണ്. കശ്മീരികള്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മോദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തില്‍ പോകൂ എന്നും റാബി പിര്‍സാദ വിവാദ വീഡിയോയില്‍ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതര്‍. മൃഗസംരക്ഷണ നിയമലംഘനത്തിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ ലഹോര്‍ കോടതിയില്‍ മൃഗസംരക്ഷണ വിഭാഗം ചലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയെ നടുക്കി കൂട്ടവെടിവയ്പ്പ്; ബോണ്ടി ബീച്ചിൽ 10 പേർ കൊല്ലപ്പെട്ടു, അക്രമം ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ
'ഇന്ത്യക്കാരുടെ പേര് മോശമാക്കും', വിദേശ ബീച്ചിൽ നീന്തുന്ന സ്ത്രീകളുടെ ഫോട്ടോ സൂം ചെയ്ത് പകർത്തി, ഇന്ത്യൻ യുവാവിനെതിരെ വിമർശനം