ശവപ്പറമ്പായി ഡെർണ, വലിയ കുഴികളിൽ കൂട്ടമായി മൃതശരീരങ്ങൾ മൂടുന്നു, തീരത്തേക്ക് മൃതദേഹങ്ങൾ അടിയുന്നത് തുടരുന്നു

Published : Sep 17, 2023, 08:53 AM IST
ശവപ്പറമ്പായി ഡെർണ, വലിയ കുഴികളിൽ കൂട്ടമായി മൃതശരീരങ്ങൾ മൂടുന്നു, തീരത്തേക്ക് മൃതദേഹങ്ങൾ അടിയുന്നത് തുടരുന്നു

Synopsis

1970 കളിൽ യൂഗോസ്ലാവിയൻ കമ്പനി നിർമിച്ച രണ്ട് അണക്കെട്ടുകൾ ഒന്നിച്ചു തകർന്നതോടെയാണ് ലിബിയൻ തീര നഗരമായ ഡെർണ പൂർണ്ണമായി മുങ്ങിയത്. ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം ഒറ്റയടിക്ക് ഡെര്‍ണ നഗരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഈ ഡാമുകൾ അപകട നിലയിലാണെന്ന് മുൻപ് പലരും മുന്നറിയിപ്പ് നൽകിയിരുന്നു.

ഡെര്‍ണ: ലിബിയൻ പ്രളയക്കെടുതിയിൽ മരണസംഖ്യ ഇരുപതിനായിരം ആയേക്കും. അക്ഷരാർഥത്തിൽ ശവപ്പറമ്പായി മാറിയ രാജ്യത്ത് വലിയ കുഴികൾ ഉണ്ടാക്കി കൂട്ടമായി മൃതശരീരങ്ങൾ കുഴിച്ചുമൂടുകയാണ് രക്ഷാപ്രവർത്തകർ. കടലിൽ നൂറു കലോമീറ്റർ ദൂരത്തുവരെ മൃതദേഹങ്ങളെത്തിയിട്ടുണ്ട്. അപകടമുണ്ടായി ആഴ്ച ഒന്ന് പിന്നിട്ടിട്ടും തീരത്തേക്ക് ഇപ്പോഴും മൃതദേഹങ്ങൾ അടിഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്.

1970 കളിൽ യൂഗോസ്ലാവിയൻ കമ്പനി നിർമിച്ച രണ്ട് അണക്കെട്ടുകൾ ഒന്നിച്ചു തകർന്നതോടെയാണ് ലിബിയൻ തീര നഗരമായ ഡെർണ പൂർണ്ണമായി മുങ്ങിയത്. ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം ഒറ്റയടിക്ക് ഡെര്‍ണ നഗരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഈ ഡാമുകൾ അപകട നിലയിലാണെന്ന് മുൻപ് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആരും അത് ചെവികൊണ്ടിരുന്നില്ല. രണ്ടു പതിറ്റാണ്ടായി ഈ അണക്കെട്ടുകളിൽ കാര്യമായ ഒരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ലെന്ന വിവരവും പ്രളത്തിന് പിന്നാലെ പുറത്തുവന്നു.

അതോടൊപ്പം കൃത്യമായ പ്രളയ മുന്നറിയിപ്പ് ജനങ്ങൾക്ക് നല്കിയിരുന്നില്ലെന്ന വിവരങ്ങളും ഇപ്പോൾ വെളിപ്പെടുന്നുണ്ട്. പ്രളയത്തിൽ തീരദേശ നഗരമായ ഡെർനയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. ആഫ്രിക്കയിലെ നാലാമത്തെ വലിയ രാജ്യമായ ലിബിയ 1850 കിലോമീറ്റർ കടൽത്തീരമുള്ള രാജ്യമാണ്. ഈ മെഡിറ്ററേനിയൻ തീരത്താണ് ഇപ്പോൾ വെള്ളപ്പൊക്കം ഭീകരമായ നാശമുണ്ടാക്കിയിരിക്കുന്നത്.

അണക്കെട്ടുകള്‍ തകര്‍ന്നതില്‍ രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് ലിബിയ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. മുന്‍കാല സര്‍ക്കാരുകള്‍ അടക്കം ഡാമിന്റെ അറ്റകുറ്റ പണിക്കായി നീക്കി വച്ച ഫണ്ടിനേക്കുറിച്ച് അടക്കം അന്വേഷണം നക്കുമെന്ന് ജനറല്‍ പ്രോസിക്യൂട്ടര്‍ അല്‍ സാദിറ് അല്‍ സോര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം