Published : Feb 24, 2022, 10:20 AM ISTUpdated : Feb 25, 2022, 12:54 AM IST

Ukraine crisis : ആദ്യ ദിന യുദ്ധം അവസാനിപ്പിച്ച് റഷ്യ, വിജയകരമെന്ന് സൈന്യം; കുരുതിക്കളമായി യുക്രൈൻ

Summary

റഷ്യ യുദ്ധം പ്രഖ്യാപിച്ച് 13 ആം മണിക്കൂറിൽ എത്തുമ്പോൾ നൂറിലധികം മരണം,മിസൈൽ വർഷം, കൂട്ടപലായനം. ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ് യുക്രൈൻ. 

Ukraine crisis : ആദ്യ ദിന യുദ്ധം അവസാനിപ്പിച്ച് റഷ്യ, വിജയകരമെന്ന് സൈന്യം; കുരുതിക്കളമായി യുക്രൈൻ

02:08 AM (IST) Feb 25

ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച

റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച നടന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍. യു എസ് സ്റ്റേറ്റ് സെക്രട്ടറിവിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് മന്ത്രി വ്യക്തമാക്കി.

12:53 AM (IST) Feb 25

ആദ്യ ദിന യുദ്ധം റഷ്യ അവസാനിപ്പിച്ചു

യുക്രൈനിലെ ചെര്‍ണോബില്‍ പിടിച്ചെടുത്തുകൊണ്ട് ആദ്യ ദിന യുദ്ധം റഷ്യ അവസാനിപ്പിച്ചു. ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്ത് യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു.

11:31 PM (IST) Feb 24

ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന് സ്ലോവാക്യ സഹകരിക്കും

ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന് സ്ലോവാക്യ സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മന്ത്രി  സ്ലോവാക്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു.  ഒഴിപ്പിക്കൽ നടപടികൾക്ക് എല്ലാ സഹകരണവും നൽകുമെന്ന് സ്ലോവാക്യൻ വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി.

11:26 PM (IST) Feb 24

ചെർണോബിൽ ആണവനിലയമടക്കം പിടിച്ചെടുത്ത് റഷ്യ

ചെർണോബിൽ ആണവനിലയമടക്കം റഷ്യ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോ​ഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെർണോബിലിൽ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

11:25 PM (IST) Feb 24

യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍

റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാൻ ഇതേ മാർ​ഗമുണ്ടായിരുന്നുള്ളു എന്ന് പുടിൻ പറയുന്നു. 

10:11 PM (IST) Feb 24

പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്ന് വിദേശകാര്യ മന്ത്രാലയം

ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം  പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

09:53 PM (IST) Feb 24

അമേരിക്കൻ പ്രസിഡൻ്റിന്‍റെ വാർത്താസമ്മേളനം

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇന്ത്യൻ സമയം രാത്രി 10.30ന് വാർത്താസമ്മേളനം നടത്തും 

09:52 PM (IST) Feb 24

കീവിലെ എയർഫീൽഡ് റഷ്യ പിടിച്ചെടുത്തു

കീവിലെ എയർഫീൽഡ് റഷ്യ പിടിച്ചെടുത്തുവെന്ന് യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി. 

09:41 PM (IST) Feb 24

ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കണം

യുക്രൈനിൽ നിന്ന് ഒഴിപ്പിക്കേണ്ടത് ഇരുപതിനായിരം ഇന്ത്യക്കാരെയെന്ന് വിദേശകാര്യ മന്ത്രാലയം. 

09:41 PM (IST) Feb 24

കീവിലെ എംബസി അടക്കയ്ക്കില്ല

കീവിലെ എംബസി അടക്കയ്ക്കില്ലെന്ന് ഇന്ത്യ. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെ. 

09:36 PM (IST) Feb 24

ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിപുലമായ പദ്ധതി

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ പദ്ധതികളുമായി വിദേശകാര്യ വകുപ്പ്.  യുക്രൈൻ എംബസിയിലും കൺട്രോൾ റൂം തുറന്നു, റഷ്യൻ ഭാഷ സംസാരിക്കാൻ അറിയുന്ന ആളുകളെ ഒഴിപ്പിക്കൽ ദൗത്യത്തിനായി നിയോഗിച്ചു. 

09:21 PM (IST) Feb 24

യൂറോപ്യൻ യൂണിയന് റഷ്യയുടെ മുന്നറിയിപ്പ്

യൂറോപ്യൻ യൂണിയൻ ഉപരോധത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ. 

08:39 PM (IST) Feb 24

ചെർണോബിലിൽ ഏറ്റുമുട്ടൽ

 യുക്രൈൻ സൈനയും റഷ്യൻ സൈന്യവും ചെർണോബിൽ ആണവ പ്ലാൻ്റിന് അടുത്ത് ഏറ്റുമുട്ടുന്നു. 

08:32 PM (IST) Feb 24

ഇന്ത്യൻ രക്ഷാ ദൗത്യം നാല് രാജ്യങ്ങൾ വഴി

ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെയായിരിക്കും ഇന്ത്യൻ പൗരന്മാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകൾ അതിർത്തികളിലേക്ക് അയച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. 

08:30 PM (IST) Feb 24

എംഇഎ സംഘം യുക്രൈൻ അതി‌ർത്തിയിലേക്ക്

ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക സംഘങ്ങൾ യുക്രൈൻ അതിർത്തികളിലേക്ക്. നാലു രാജ്യങ്ങൾ വഴിയായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. 

07:54 PM (IST) Feb 24

നോര്‍ക്കയില്‍ ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍

നോര്‍ക്കയില്‍ ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍ 

യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഒഡീസ നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതല്‍. 200 പേര്‍ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. വിമാനങ്ങള്‍ മുടങ്ങിയതു മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

07:51 PM (IST) Feb 24

കീവിൽ സേനകൾ ഏറ്റമുട്ടുന്നു

 കീവിൽ റഷ്യൻ സേനയും യുക്രൈൻ സൈന്യവും തമ്മിൽ ഏറ്റമുട്ടുന്നു. 

07:45 PM (IST) Feb 24

മോദി പുടിനുമായി സംസാരിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ലാദമിർ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്ന് അറിയിച്ചതെന്നാണ് വിവരം. 

07:42 PM (IST) Feb 24

യൂറോപ്പിൽ ഗോതമ്പ് വില ഉയരുന്നു

റഷ്യ യുക്രൈൻ ആക്രമണം തുടങ്ങിയതിന് പിന്നാലെ യൂറോപ്പിൽ ഗോതമ്പ് വില ഉയരുന്നു.  

07:30 PM (IST) Feb 24

ഇന്ത്യൻ രക്ഷാപ്രവർത്തനം ഹംഗറി വഴി

ഹംഗറി വഴി രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നീക്കം. യുക്രൈനിൽ നിന്ന് ഹംഗറി വഴി പൗരന്മാരെ തിരിച്ചെത്തിക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികൾ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിക്കുന്നു. 

07:24 PM (IST) Feb 24

റഷ്യൻ യുദ്ധവിമാനം യുക്രൈൻ വെടിവച്ചിട്ടു.

യുക്രൈൻ സൈന്യം റഷ്യയുടെ യുദ്ധവിമാനം വെടിവച്ചിട്ടതായി റിപ്പോർട്ട്. ബെലാറസിലാണ് സംഭവം, പൈലറ്റ് വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടുവെന്നാണ് വിവരം. യുക്രൈൻ സേന തെരച്ചിൽ നടത്തുകയാണ്. 

06:27 PM (IST) Feb 24

റഷ്യക്കെതിരെ ഇറ്റലിയും

 റഷ്യ യുക്രൈനിൽ നിന്ന് ഉപാധികളില്ലാതെ പിന്മാറണമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ( Mario Draghi )

06:23 PM (IST) Feb 24

യുക്രൈൻ സൈനിക വിമാനം തകർന്നു വീണു

പതിനാല് പേരുണ്ടായിരുന്ന യുക്രൈൻ്റെ സൈനിക വിമാനം കീവിന് അടുത്ത് തകർന്ന് വീണതായി റിപ്പോർട്ട്. 

 

06:21 PM (IST) Feb 24

യൂറോപ്യൻ ചരിത്രത്തിൽ നിർണ്ണായകമായ വഴിത്തിരിവെന്ന് മക്രോൺ

റഷ്യയുടെ യുക്രൈൻ ആക്രമണം. യൂറോപ്പിന്‍റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് ഇമ്മാനുവൽ മക്രോൺ. 

06:19 PM (IST) Feb 24

റഷ്യക്കെതിരെ മക്രോൺ

റഷ്യക്കെതിരെ ഇമ്മാനുവൽ മക്രോൺ. യുദ്ധ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ്

06:14 PM (IST) Feb 24

ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂർ

യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂർ. റഷ്യ ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കണമെന്നും ശശി തരൂർ. 

06:11 PM (IST) Feb 24

കീവിലെ യുക്രൈൻ രഹസ്യാന്വേഷണ ആസ്ഥാനത്തിന് നേരെ ആക്രമണം

കീവിൽ യുക്രൈൻ പ്രതിരോധ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപം ഉഗ്ര സ്ഫോടനം. മി 8 ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആക്രമണം നടന്നതായി റിപ്പോർട്ട്. 

06:08 PM (IST) Feb 24

പുടിൻ ഏകാധിപതിയെന്ന് ബോറിസ് ജോൺസൺ

 പുടിൻ ഏകാധിപതിയെന്ന് വിളിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ അധിനിവേശം വികൃതവും കിരാതവുമായ നീക്കമെന്ന് പ്രതികരണം. 

05:55 PM (IST) Feb 24

യുക്രൈൻ ജനതയ്‍ക്കൊപ്പമെന്ന് ബോറിസ് ജോൺസൺ

യുക്രൈനിന് ഒപ്പമെന്ന ബോറിസ് ജോൺസൺ. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തും. ഈ പ്രതിസന്ധികാലത്ത് ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്ന് യുക്രൈൻ ജനതയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഉറപ്പ്. 

05:47 PM (IST) Feb 24

റഷ്യൻ സേന കീവിന്‍റെ വടക്കൻ പ്രദേശത്തേക്ക് കടന്നു

റഷ്യൻ സേന കീവിന്‍റെ വടക്കൻ പ്രദേശത്തേക്ക് കടന്നു കയറിയതായി എഎഫ്‍പി റിപ്പോർട്ട് ചെയ്യുന്നു. 

 

05:43 PM (IST) Feb 24

ആഗോള വിപണയിൽ സ്വർണ വില കുതിച്ചുയരുന്നു

യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നു. കേരളത്തിലും വില കൂടി. പവന് രണ്ടു തവണയായി ഇന്ന് സംസ്ഥാനത്ത് കൂട്ടിയത് 1000 രൂപയാണ്. പവന്‍റെ ഇപ്പോഴത്തെ വില 37800 രൂപയായി. 

05:42 PM (IST) Feb 24

പുടിനുമായി കൂടിക്കാഴ്ച നടത്തി ഇമ്രാൻ ഖാൻ

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. 

05:39 PM (IST) Feb 24

സഹായം തേടി യുക്രൈൻ്റെ ട്വീറ്റ്

പട്ടാളത്തിനായി ധനസഹായം തേടി യുക്രൈൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്. 

 

Attention! Please donate the funds for logistical and medical support of the Armed Forces of Ukraine in UAH to the bank account of the Ministry of Defense of Ukraine,

05:33 PM (IST) Feb 24

പ്രതിസന്ധിക്കിടെ കുതിച്ചുയർന്ന് എണ്ണവില

റഷ്യ യുക്രൈനെതിരെ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ബാരലിന് 105 ഡോളറായാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. 

05:13 PM (IST) Feb 24

മോദി ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ

യുക്രൈൻ പ്രശ്നത്തിൽ നരേന്ദ്രമോദി ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ. ഇന്ത്യക്കാരുടെ സുരക്ഷ യുക്രൈനിന്റെ ചുമതലയെന്നും ഇഗോൾ പോളിക പറഞ്ഞു. 

Read More: മോദി പറഞ്ഞാൽ പുടിൻ കേൾക്കുമെന്ന് പ്രതീക്ഷ; ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്നും യുക്രൈൻ

04:48 PM (IST) Feb 24

ജർമ്മനിയിൽ അടിയന്തര പാർലമെന്‍റ് സമ്മേളനം


ജർമ്മനിയിൽ അടിയന്തര പാർലമെന്‍റ് സമ്മേളനം വിളിച്ച് ചാൻസലർ ഷോൾസ്. പുടിൻ യൂറോപ്പിലെ സമാധാനാന്തരീക്ഷം അട്ടിമറിക്കുകയാണെന്നും ഷോൾസ്. 

04:37 PM (IST) Feb 24

നാറ്റോ സൈനിക നടപടിക്ക് ഇല്ല

റഷ്യയ്ക്ക് എതിരെ 'നാറ്റോ'  സംയുക്തസൈനിക നീക്കമില്ല. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോർത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ) തീരുമാനം. 

04:33 PM (IST) Feb 24

ഭക്ഷണവും വെള്ളവും ശേഖരിക്കാനുള്ള നെട്ടോട്ടത്തിൽ യുക്രൈൻ ജനത


റഷ്യൻ ആക്രമണത്തിന് പിന്നാലെ യുക്രൈനിലെ സൂപ്പർമാർക്കറ്റുകളിലും വ്യാപാരശാലകളിലും അനുഭവപ്പെടുന്നത് വലിയ തിരക്ക്. ആളുകൾ പരമാവധി വെള്ളവും ഭക്ഷണവും സംഭംരിക്കാനുള്ള ശ്രമത്തിലാണ്. തലസ്ഥാനമായ കീവിൽ നിന്നും അതിരാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് കാറുകളിലും മറ്റു വാഹനങ്ങളിലുമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തത്

03:59 PM (IST) Feb 24

റഷ്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് യുക്രൈൻ

റഷ്യയുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചതായി. യുക്രൈൻ പ്രസിഡൻ് സെലൻസ്കി

03:52 PM (IST) Feb 24

യുക്രൈനിൽ പറന്നത് അമേരിക്കയുടെ നിരീക്ഷണ വിമാനം

യുക്രൈനിൽ പ്രവേശിച്ചത് അമേരിക്കയുടെ നിരീക്ഷണവാഹനമെന്ന് റിപ്പോർട്ട്. യുഎസ് യുദ്ധവിമാനങ്ങൾ യുക്രൈനിൽ പ്രവേശിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു 


More Trending News