റൂമില്‍ നിന്ന് കാണാതായ ഫോണ്‍ തിരികെ കിട്ടി; ഗാലറിയിലെ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ഉടമ

Web Desk   | others
Published : Sep 16, 2020, 10:23 PM IST
റൂമില്‍ നിന്ന് കാണാതായ ഫോണ്‍ തിരികെ കിട്ടി; ഗാലറിയിലെ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ഉടമ

Synopsis

റൂമില്‍ നിന്ന് കാണാതായ ഫോണ്‍ ഏറെ പണിപ്പെട്ടാണ് വീടിന് പിന്നിലെ കാട് പിടിച്ച കിടന്ന ഇടത്ത് നിന്നും കണ്ടെത്തിയത്. എന്നാല്‍ ഇരുപതുകാരന്‍ അമ്പരന്നത് ഗാലറിയിലെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ്

ദില്ലി: നഷ്ടപ്പെട്ട് പോയെന്ന് കരുതിയ ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ പരിശോധിച്ച ഇരുപതുകാരന്‍ അമ്പരന്നു. മലേഷ്യക്കാരനായ ഇരുപതുകാരന്‍റെ ഫോണിന്‍റെ ഗാലറിയിലെ ചിത്രങ്ങളാണ് അമ്പരപ്പിക്കുന്നത്. ഹാട്ടു പാഹതിലെ വിദ്യാര്‍ഥിയായ സാക്കിര്‍ഡിസ് റോഡ്സിയുടെ ഫോണാണ് വെള്ളിയാഴ്ച മോഷണം പോയത്. എന്നാല്‍ മുറയില്‍ മോഷണം നടന്നതിന്‍റേതായ ഒരു അടയാളവും കാണാന്‍ സാധിച്ചില്ല. 

മോഷണം നടന്നതായി തോന്നിയില്ല. എന്തോ മന്ത്രവിദ്യോ പോലെയാണ് തോന്നിയതെന്ന് സാക്കിര്‍ഡിസ് റോഡ്സി ബിബിസിയോട് പറഞ്ഞത്. മൊബൈല്‍ ഫോണിനെ ട്രാക്ക് ചെയ്ത സാക്കിര്‍ഡിസ് റോഡ്സി എത്തിയത് വീടിന് പിന്നിലുള്ള കാട്ടിലേക്കായിരുന്നു. സാക്കിര്‍ഡിസ് റോഡ്സിയുടെ നമ്പറിലേക്ക് പിതാവ് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം മകന്‍ കേള്‍ക്കുന്നത് വരെ ഇത് തുടര്‍ന്നു.

ഫോണ്‍ കണ്ടെത്തിയപ്പോള്‍ അതിലെ ഗാലറി കണ്ടപ്പോഴാണ് സാക്കിര്‍ഡിസ് റോഡ്സി അമ്പരന്നത്. കുരങ്ങന്‍റെ സെല്‍ഫി ചിത്രങ്ങളാണ് ഗാലറിയില്‍ ഉണ്ടായിരുന്നത്. ഇതിന്‍റെ വീഡിയോ സാക്കിര്‍ഡിസ് റോഡ്സി ട്വിറ്ററിലിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സെപ്തബംര്‍ 13 ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്
മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ