
ലൂസിയാന: ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് അക്വേറിയത്തിൽ കുഞ്ഞുസ്രാവിന്റെ ജനനം. പെൺ സ്രാവുകൾമാത്രമുള്ള ആവാസവ്യവസ്ഥയിലാണ് കുഞ്ഞ് സ്രാവ് പിറന്നതെന്നാണ് ഗവേഷകരെ അമ്പരിപ്പിക്കുന്നത്. നേരത്തെ മുതലകളും ഒരിനം കഴുകൻമാരും ആൺജീവികളുടെ സഹായം ഇല്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. വിർജിൻ ബർത്ത് എന്ന ജൈവിക പ്രതിഭാസമാണ് അമേരിക്കയിലെ ലൂസിയാനയിലെ അക്വേറിയത്തിലും സംഭവിച്ചിരിക്കുന്നത്. യോകോ എന്ന സ്രാവാണ് മുട്ടകളിട്ടത്. ഇത് വിരിഞ്ഞാണ് കുഞ്ഞുണ്ടായതെന്നാണ് ലൂസിയാനയിലെ ഷ്രവേപോർട്ട് അക്വേറിയം വിശദമാക്കുന്നത്. മാസങ്ങളായി ഈ മുട്ട ആരുടേയും ശ്രദ്ധയിൽപ്പെടാതെ പോവുകയായിരുന്നു.
മൂന്ന് വർഷത്തിലേറെയായി ആൺ സ്രാവുകളുടെ സമ്പർക്കമില്ലാത്ത രണ്ട് പെൺ സ്രാവുകൾ മാത്രമായിരുന്നു ഈ അക്വേറിയത്തിലുണ്ടായിരുന്നത്. ഏറെക്കാലമായി ആൺ ജീവികളുമായി സമ്പർക്കമില്ലാതിരുന്നതിനാൽ പാർത്തോജെനസിസ് എന്ന പ്രക്രിയ യോക്കോയിൽ സംഭവിച്ചിരിക്കാമെന്നാണ് ഗവേഷകർ വിശദമാത്തുന്നത്. മാസങ്ങൾക്ക് ശേഷം രക്ത സാംപിൾ ശേഖരിക്കാൻ കഴിയുന്ന പ്രായമായാൾ മാത്രമാകും ഡിഎൻഎ സാപിൾ പരിശോധന നടത്താനാവുക. അതിന് ശേഷമാകും പൂർണമായും സ്രാവ് കുഞ്ഞിന്റെ ജനനത്തിലെ ദുരൂഹത മറയുക. പല വിധ സാഹചര്യങ്ങളിലെ ജീവി വർഗങ്ങളുടെ പ്രതിരോധ ശേഷിയാണ് സംഭവത്തിലൂടെ പുറത്ത് വരുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. കുഞ്ഞു സ്രാവിന് ഓൺയോകോ എന്നാണ് പേര് നൽകിയിരിക്കുന്നത്.
16 വർഷം ഒറ്റയ്ക്ക് കൂട്ടിൽ, പെൺ മുതലയ്ക്ക് കുഞ്ഞ്; അമ്പരപ്പ്, ഉത്തരവാദിയെ കണ്ടെത്തി
സ്രാവ് കുഞ്ഞുങ്ങള്‍ അവരുടെ അമ്മമാരുടെ സമാനമായ പകര്‍പ്പുകളാകും, ചിലതരം സസ്യങ്ങളിലും കശേരുക്കളിലും ഇത് കാണപ്പെടുന്നതായാണ് അക്വേറിയം അധികൃതര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നിര്‍ണ്ണയിക്കാന്‍ ജനിതക പരിശോധന ആവശ്യമാണെന്നും ഷിക്കാഗോയിലെ ഫീല്‍ഡ് മ്യൂസിയത്തിലെ പ്രിറ്റ്സ്‌കര്‍ ലാബ് മാനേജര്‍ കെവിന്‍ ഫെല്‍ഡ്ഹൈം പറയുന്നത്. ചിലതരം പെണ്‍ സ്രാവുകള്‍ക്ക് അവയുടെ അണ്ഡവിസര്‍ജ്ജന ഗ്രന്ഥിയില്‍ ബീജം സൂക്ഷിക്കാന്‍ കഴിയുമെന്ന് കെവിന്‍ ഫെല്‍ഡ്ഹൈം പറയുന്നത്. നേരത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു അക്വേറിയത്തില്‍ ഒരു പെണ്‍ ബ്രൗണ്‍ബാന്‍ഡഡ് ബാംബു സ്രാവ് കുറഞ്ഞത് 45 മാസമെങ്കിലും ബീജം സൂക്ഷിച്ചിട്ടുണ്ടെന്ന് 2015-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. പുരുഷനുമായുള്ള അവസാന സമ്പര്‍ക്കത്തിന് ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഈ സ്രാവ് കുഞ്ഞിന് ജന്മം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം