
അബുദാബി: മലയാളി വ്യവസായി എം എ യൂസഫലിക്ക് അബുദാബിയിൽ അഭിമാന നിമിഷം. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുക, ബിസിനസ് സമൂഹത്തെ ഏകോപിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുക, യു എ ഇയുടെ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തിൽ പങ്കാളികളാവുക തുടങ്ങിയവയാണ് ദൗത്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam