'അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തൽ'; യുഎൻ ആസ്ഥാനത്ത് ​ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു

Published : Dec 15, 2022, 12:20 PM ISTUpdated : Dec 15, 2022, 12:27 PM IST
'അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തൽ'; യുഎൻ ആസ്ഥാനത്ത് ​ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു

Synopsis

അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ് യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച പ്രതിമയെന്നും അന്റോണിയോ ​ഗുട്ടറസ് പറഞ്ഞു.   

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ​ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. 'സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വീട്ടുവീഴ്ചയില്ലാത്ത വക്താവ്' എന്നാണ് യുഎൻ സെക്രട്ടറി അന്റോണിയോ ​ഗുട്ടറസ് ​ഗാന്ധിജിയെ വിശേഷിപ്പിച്ചത്. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ് യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച പ്രതിമയെന്നും അന്റോണിയോ ​ഗുട്ടറസ് പറഞ്ഞു. 

'സമാധാനപരമായ സഹവർത്തിത്വത്തിനും വിവേചനരാഹിത്യത്തിനും ബഹുസ്വരതക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു മഹാത്മാ​ഗാന്ധി. യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രതിമ, ​അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓർമ്മപ്പെടുത്തലായി വർത്തിക്കും. അതിൽ നാം പ്രതിജ്ഞാബദ്ധരായിരിക്കണം.' അന്റോണിയോ ​ഗുട്ടറസ് ട്വീറ്റിൽ കുറിച്ചു.  

ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. യു.എന്‍ പൊതുസഭയുടെ 77-ാമത് സെഷന്‍ പ്രസിഡന്റ് സിസാബ കൊറോസിയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചടങ്ങില്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജൻ 'വൈഷ്ണവ് ജാൻ തോ' പരിപാടിയിൽ പാരായണം ചെയ്തു. യു.എൻ ആസ്ഥാനത്ത് ആദ്യമായാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യ സമ്മാനിച്ചതാണ് ഈ ​ഗാന്ധിപ്രതിമ.  പത്മശ്രീ ജോതാവും പ്രശസ്ത ഇന്ത്യൻ ശിൽപിയുമായ റാം സുതാറാണ് പ്രതിമ നിർമിച്ചത്.

പുതിയ തലമുറയെ പുകവലിയിലൂടെ നശിക്കാന്‍ അനുവദിക്കില്ല; നിയമം പാസാക്കി ന്യൂസിലാന്‍ഡ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം, രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, എട്ട് മണിക്കൂർ എയർപോർട്ടിൽ കുടുങ്ങി, മുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി
11-ാം ദിവസത്തിലേക്ക് കടന്ന് പശ്ചിമേഷ്യൻ യുദ്ധം; അടിതെറ്റി അമേരിക്കയും! ഇപ്പോൾ സംഭവിക്കുന്നതെന്ത്?