മദ്യം മോഷ്ടിക്കുന്നത് തടഞ്ഞു; 59കാരനെ എട്ട് പെൺകുട്ടികൾ കുത്തിക്കൊലപ്പെടുത്തി

Published : Jan 12, 2023, 05:07 PM ISTUpdated : Jan 12, 2023, 05:09 PM IST
മദ്യം മോഷ്ടിക്കുന്നത് തടഞ്ഞു; 59കാരനെ എട്ട് പെൺകുട്ടികൾ കുത്തിക്കൊലപ്പെടുത്തി

Synopsis

കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പെൺകുട്ടികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുത്തേറ്റ് പരിക്കേറ്റ ഇയാളെ അടിയന്തര ചികിത്സക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

ടൊറന്റോ (കാനഡ): മദ്യക്കുപ്പിയ്ക്കു വേണ്ടിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ എട്ട് പെൺകുട്ടികൾ കുത്തിക്കൊലപ്പെടുത്തി. ടൊറന്റോ നഗരമധ്യത്തിലാണ് സംഭവം. 59 കാരനായ കെൻ ലീയാണ് കൊല്ലപ്പെട്ടത്. 13, 14 16 വയസ്സുള്ള പെൺകുട്ടികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തെന്ന്  എന്നിവർക്ക് ഒരു രണ്ടാം ഡിഗ്രി കൊലപാതകത്തിന് ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. ടൊറന്റോ പൊലീസ് അറിയിച്ചു. ഇയാൾ അഭയകേന്ദ്രത്തിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടുകാരെ വിവരം അറിയിച്ചു. കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പെൺകുട്ടികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുത്തേറ്റ് പരിക്കേറ്റ ഇയാളെ അടിയന്തര ചികിത്സക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇയാളെ എട്ടുപേരും കുത്തിയെന്ന് പൊലീസ് പറയുന്നു. കൗമാരക്കാരായ പെൺകുട്ടികൾ കെൻ ലീയിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് സംഭവത്തിന് സാക്ഷിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

പെൺകുട്ടികൾ കുപ്പി എടുക്കാൻ ശ്രമിക്കുമ്പോൾ താനും ലീയും ഷെൽട്ടറിന് പുറത്ത് സിഗരറ്റ് വലിക്കുകയായിരുന്നുവെന്നും മദ്യക്കുപ്പി മോഷ്ടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നുവെന്നും ഇവർ പൊലീസിന് മൊഴി നൽകി. പെൺകുട്ടികളിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എട്ട് പ്രതികളും ഡിസംബർ 18-ന് ഓൾഡ് സിറ്റി ഹാളിൽ കോടതിയിൽ ഹാജരായി. സംശയിക്കപ്പെടുന്നവരിൽ ഒരാളെ ബോണ്ട് വ്യവസ്ഥയിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്