കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്കിടയിലൂടെ ചുമച്ചും തുമ്മിയും യുവാവിന്‍റെ വീഡിയോ എടുപ്പ് ; അറസ്റ്റ്

By Web TeamFirst Published Apr 5, 2020, 9:00 AM IST
Highlights

ശനിയാഴ്ചയാണ് കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ സെല്‍ഫി വീഡിയോ പിടിച്ചാണ് ഇയാള്‍ നടന്നത്. ആളുകള്‍ കൂടുതലുള്ള സ്ഥലത്തെത്തുമ്പോള്‍ മുഖം മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യും. ഇതിനോട് സമീപം നില്‍ക്കുന്നയാള്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ചായിരുന്നു കടയിലൂടെയുള്ള ഇയാളുടെ കറക്കം. 

ക്രൈസ്റ്റ് ചര്‍ച്ച് : സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കിടയിലൂടെ ചുമച്ചും തുമ്മിയും നടന്ന യുവാവിനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ക്രൈസ്റ്റ് ചര്‍ച്ചിലാണ് സംഭവം. കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യം കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ മദ്യപിച്ച് മറ്റുള്ളവര്‍ക്ക് അപകടകരമായും ശല്യമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനുമാണ് അറസ്റ്റ്. 

ശനിയാഴ്ചയാണ് കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ സെല്‍ഫി വീഡിയോ പിടിച്ചാണ് ഇയാള്‍ നടന്നത്. ആളുകള്‍ കൂടുതലുള്ള സ്ഥലത്തെത്തുമ്പോള്‍ മുഖം മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യും. ഇതിനോട് സമീപം നില്‍ക്കുന്നയാള്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ചായിരുന്നു കടയിലൂടെയുള്ള ഇയാളുടെ കറക്കം. വീഡിയോ സമൂഹമാധ്യമങ്ങളിലും ഇയാള്‍ പങ്കുവച്ചിരുന്നു. ബാരിംഗ്ടണിലെ ചോയ്സ് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ വച്ചായിരുന്നു ഇയാളുടെ വീഡിയോ ചിത്രീകരണം. 

ഇന്ന് രാവിലെയാണ് മുപ്പത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് വേണ്ടി ചെയ്ത പ്രാങ്ക് ആയിരുന്നു ചുമയെന്നും തനിക്ക് അസുഖങ്ങള്‍ ഇല്ലെന്നും ഇയാള്‍ പൊലീസിനോട് വിശദമാക്കിയെങ്കിലും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. നിവലില സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആളുകള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. ക്ഷമാപണം നടത്തി സമൂഹമാധ്യമങ്ങളില്‍ നിന്ന് വീഡിയോ നീക്കിയത് കൊണ്ട് മാത്രം സംഭവത്തിന്‍റെ ഗൌരവം കുറയില്ലെന്നും പൊലീസ് വ്യക്തമാക്കി. 

ഇയാളുടെ പ്രാങ്ക് വീഡിയോയ്ക്ക് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആളുകളെ പുറത്തിറക്കിയ ശേഷം കട സാനിറ്റൈസ് ചെയ്തിരുന്നു. 

click me!