
ലിമ: 320 വിഷ ചിലന്തികളെയും 110 പഴുതാരകളേയും ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റിൽ. പെറുവിലാണ് ശരീരത്തിൽ സംരക്ഷിത ഇനത്തിലുള്ള ചെറുപ്രാണികളുമായി എത്തിയ 28കാരൻ അറസ്റ്റിലായത്. ദക്ഷിണ കൊറിയൻ സ്വദേശിയായ 28കാരൻ ലിമയിലെ ജോർജ് ചാവേസ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ പിടിയിലായത്.
28കാരന്റെ വയറ് അസാധാരണമായ രീതിയിൽ വീർത്തിരുന്നതാണ് ഉദ്യോഗസ്ഥരിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. നവംബർ ആദ്യവാരമായിരുന്നു അറസ്റ്റ്. വിഷ ചിലന്തികളെ ചെറിയ ട്യൂബ് പോലുള്ള പാക്കറ്റുകളിൽ പൊതിഞ്ഞ് ശരീരത്തിൽ കെട്ടി വയ്ക്കുകയാണ് യുവാവ് ചെയ്തത്. ഇയാളുടെ സിപ് ലോക്ക് ബാഗിൽ നിന്നും ചെറുപ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. ബുള്ളറ്റ് ഉറുമ്പുകളേയും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ദക്ഷിണ കൊറിയയിലേക്ക് ഫ്രാൻസ് വഴി പോകുന്നതിനിടയിലാണ് പെറുവിൽ യുവാവ് കുടുങ്ങിയത്. വിമാനത്താവളത്തിലെ പരിസ്ഥിതി വകുപ്പ് അധികൃതരാണ് യുവാവിനെ പരിശോധിച്ചത്. പെറുവിലെ ആമസോൺ മേഖലയായ മാദ്രേ ദേ ഡിയോസിൽ നിന്നാണ് സംരക്ഷിത പ്രാണികളെ ഇയാൾ ശേഖരിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷക്കണക്കിന് ഡോളർ വില വരുന്ന പ്രാണികളെയാണ് പിടികൂടിയിട്ടുള്ളത്.
2021 ഡിസംബറിൽ കൊളംബിയയിൽ 232 വിഷ ചിലന്തികളും 67 പാറ്റകളും 9 ചിലന്തി മുട്ടകളും ഒരു തേളും ഏഴ് തേൾ കുഞ്ഞുങ്ങളുമായി യുവാവ് അറസ്റ്റിലായിരുന്നു. സെപ്തംബറിൽ 3500 സ്രാവിന്റെ ചിറകുകൾ ഹോങ്കോംഗിൽ പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam