33 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

Published : Jun 24, 2024, 03:55 PM ISTUpdated : Jun 24, 2024, 03:57 PM IST
33 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

Synopsis

ഒറ്റയടിക്ക് ഇത്രയും കൂടുതൽ പണം കയ്യിൽ വന്നതിന്‍റെ ആവേശത്തിലായിരുന്നു യുവാവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

സിംഗപ്പൂർ സിറ്റി: നാല് മില്യണ്‍ ഡോളർ (33,38,11,000 കോടി രൂപ) ജാക് പോട്ട് അടിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരണം. സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് കാസിനോയിലാണ് സംഭവം. തനിക്ക് കൈവന്ന ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിലെത്തി. 

ജീവിതം മാറ്റിമറിച്ച ഭാഗ്യത്തിൽ ആഹ്ലാദിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഇതോടെ കാസിനോയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. കാസിനോയിലെ ജീവനക്കാരും മെഡിക്കൽ സംഘവും പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹൃദയാഘാതം സംഭവിച്ചാണ് മരണം. യുവാവ് സ്ഥിരമായി ഈ കാസിനോയിൽ വരാറുണ്ടായിരുന്നു എന്നാണ് വിവരം. ഒറ്റയടിക്ക് ഇത്രയും കൂടുതൽ പണം കയ്യിൽ വന്നതിന്‍റെ ആവേശത്തിലായിരുന്നു യുവാവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കാസിനോയ്ക്കുള്ളിൽ നിന്നുള്ള ദൃശ്യം സോഷ്യൽ മീഡിയിൽ വൈറലായി. എന്നാൽ മരിച്ചയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

സിംഗപ്പൂരിലെ ചൂതാട്ട വ്യവസായവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് ഈ സംഭവം. വൻതോതിൽ പണമിടപാട് നടക്കുന്നതിനാൽ കാസിനോകള്‍ കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സിംഗപ്പൂരിലെ ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെ സമീപകാല സംയുക്ത റിപ്പോർട്ടിൽ ഈ ആശങ്കകൾ ചൂണ്ടിക്കാട്ടിയിരുന്നു.  കർശനമായ മേൽനോട്ടം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

25 ലക്ഷം നേടി; സിംബാബ്‍വെയില്‍ സ്വയം പ്രഖ്യാപിത പ്രവാചകന് കാസിനോകളില്‍ പ്രവേശനവിലക്ക്

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്