മദര്‍ തെരേസയുടെ സഹപ്രവര്‍ത്തകനെ കൊന്ന സംഭവം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

By Web TeamFirst Published Dec 7, 2019, 9:54 AM IST
Highlights

പബ്ബില്‍ നിന്ന് കഴുത്തില്‍പ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി തല കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഇടിക്കുകയായിരുന്നു...

ലണ്ടന്‍: മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 61കാരന് ബ്രിട്ടണില്‍ ജീവപര്യന്തം തടവുശിക്ഷ. 1990 കളില്‍ കൊല്‍ക്കത്തയില്‍ മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിക്കുകയും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. 

61കാരനായ കോയിന്‍ പയ്നെയെയാണ് മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ തടവുശിക്ഷയ്ക്ക് വിധിച്ചത്. ആയോധനകലകളില്‍ വിദഗ്ധനാണ് പയ്നെ. ബ്രിട്ടണിലെ ഒരു പബ്ബില്‍ വച്ച് തന്‍റെ കാമുകിയുടെ ശരീരത്തില്‍ ബിയര്‍ ബോട്ടില്‍ ഉരസിയതിന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 

പബ്ബില്‍ നിന്ന് കഴുത്തില്‍പ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി തല കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ അബോധാവസ്ഥയിലായ ബ്ലൂംഫീല്‍ഡ് രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി

click me!