ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

Published : Mar 29, 2022, 07:11 PM ISTUpdated : Mar 29, 2022, 07:15 PM IST
ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

Synopsis

ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന കേരളത്തില്‍ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി സോന ബിജുവിനെതിരെയാണ് ആക്രമണുണ്ടായത്.  

ലണ്ടന്‍: ലണ്ടനില്‍ (London) മലയാളി വിദ്യാര്‍ഥിയെ (Kerala Student) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ പൗരനായ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റസ്റ്റോറന്റിനുള്ളില്‍ വെച്ചാണ് മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന കേരളത്തില്‍ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി സോന ബിജുവിനെതിരെയാണ് ആക്രമണുണ്ടായത്. സംഭവത്തില്‍ 23 കാരനായ ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തു.  ശ്രീറാം അംബര്‍ള എന്ന യുവാവാണ് പൊലീസ് പിടിയിലായത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇയാളെ തെംസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 25 വരെ കസ്റ്റഡിയില്‍ വിട്ടു. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കാണ് ആക്രമണം. റസ്റ്റോറന്റില്‍ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രതി വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് ആക്രമിച്ചത്.

വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; വീടിനു തീയിട്ടു ; തീയിട്ട ആൾ മരിച്ചു

 

കോഴിക്കോട്:  വളയത്ത് (valayam)പെൺകുട്ടിയെ തീ (fire)കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ(murder attempt) യുവാവ് പൊള്ളലേറ്റ് മരിച്ചു(youth burned to death) . വളയം സ്വദേശി നാൽപത്തിയൊന്ന് വയസുള്ള രത്നേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു സംഭവം. ആക്രമണ ശ്രമത്തിനിടെ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു

പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽക്കാർ അറിയിച്ചതനുസരിച്ച് വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പരിക്കേറ്റു. യുവതിയും ഇലക്ട്രീഷ്യനായ രത്നേഷും തമമ്മിൽ നേരത്തെ തന്നെ പരിചയമുള്ളവരായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കൂടതൽ അന്വേഷണം നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു