വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമം, എമർജൻസി വാതിൽ തുറക്കാൻ ശ്രമം, കാബിൻ അം​ഗത്തിന്റെ കഴുത്തിൽ കുത്തി

Published : Mar 07, 2023, 10:29 AM IST
വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമം, എമർജൻസി വാതിൽ തുറക്കാൻ ശ്രമം, കാബിൻ അം​ഗത്തിന്റെ കഴുത്തിൽ കുത്തി

Synopsis

33 കാരനായ ഫ്രാൻസിസ്‌കോ സെവേറോ ടോറസിനെതിരെയാണ് കുറ്റം ചുമത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലാണ് ടോറസ് പിടിയിലായത്.

ലോസ് ഏഞ്ചൽസ്: വിമാനയാത്രക്കിടെ യാത്രക്കാരന്റെ പരാക്രമം. വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും കാബുൻ അം​ഗത്തെ കഴുത്തറുക്കാൻ ശ്രമിക്കുകയും ചെയ്തു.  ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് ഏവരെയും ആശങ്കയിലാക്കിയ സംഭവം നടന്നത്. സംഭവത്തിൽ മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള 33-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

33 കാരനായ ഫ്രാൻസിസ്‌കോ സെവേറോ ടോറസിനെതിരെയാണ് കുറ്റം ചുമത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലാണ് ടോറസ് പിടിയിലായത്. ഇയാളെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി മജിസ്‌ട്രേറ്റ് ജഡ്ജ് ഡെയ്‌നിന് മുമ്പാകെ ഹാജരാക്കി. മാർച്ച് 9 ന് വിചാരണ തുടങ്ങും. ലാൻഡിംഗിന് ഏകദേശം 45 മിനിറ്റ് മുമ്പ്, വിമാനത്തിന്റെ ഒരു വശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതായി ജീവനക്കാർക്ക് കോക്ക്പിറ്റിൽ അലാറം ലഭിച്ചു. പരിശോധനയിൽ, എമർജൻസി വാതിലിന്റെ ലോക്കിംഗ് ഹാൻഡിൽ നീക്കിയതായും എമർജൻസി സ്ലൈഡ് ലിവർ സ്ഥാനം മാറിയതായും കണ്ടെത്തി. സംഭവം വിമാന ജീവനക്കാരൻ ക്യാപ്റ്റനെയും വിമാന ജീവനക്കാരെയും  വാതിലിനടുത്തുള്ള ടോറസാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് അറ്റൻഡന്റ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് താനാണെന്നതിന് തെളിവുണ്ടോയെന്ന് ഇയാൾ ചോദിച്ചു. എത്രയും വേഗം വിമാനം ലാൻഡ് ചെയ്യണമെന്ന് ഫ്ലൈറ്റ് അറ്റൻഡന്റ് ക്യാപ്റ്റനെ അറിയിച്ചു. തൊട്ടുപിന്നാലെ, ടോറസ് തന്റെ സീറ്റിൽ നിന്ന് ഇറങ്ങി സ്റ്റാർബോർഡ് വശത്തെ വാതിലിനു സമീപം എത്തി. തുടർന്ന് തർക്കത്തിനിടെ ടോറസ് വിമാനത്തിലെ ജീവനക്കാരിലൊരാൾക്ക് നേരെ പൊട്ടിയ മെറ്റൽ സ്പൂൺ ഉപയോഗിച്ച് കുത്തി. തുടർന്ന് യാത്രക്കാരും ജീവനക്കാരും ഇയാളെ കീഴടക്കി.

വിമാനം ബോസ്റ്റണിലെത്തിയ ഉടൻ തന്നെ ടോറസിനെ കസ്റ്റഡിയിലെടുത്തു. ടേക്ക്ഓഫിന് മുമ്പ് ഡോർ ഹാൻഡിൽ എവിടെയാണെന്ന് ടോറസ് സഹയാത്രികനോട് ചോദിച്ചതായും ടോറസ് അവിടേക്ക് പോകുന്നതായി കണ്ടതായും ആരോപണമുണ്ട്. അപകടകരമായ ആയുധം ഉപയോഗിച്ച് ഫ്ലൈറ്റ് ക്രൂ അംഗങ്ങളുമായും അറ്റൻഡന്റുകളുമായും ഇടപെടാനും ശ്രമിച്ചതിനുമുള്ള കുറ്റം ജീവപര്യന്തം വരെ തടവും 250,000 ഡോളർ വരെ പിഴയുമാണ് വിധിക്കുക. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ