കൊവിഡ് 19: ആളുകളെ അകറ്റിനിർത്താൻ 'കാർഡ്ബോർഡ് ഡിസ്ക്' ധരിച്ച് മധ്യവയസ്കൻ- വീ‍ഡിയോ വൈറൽ

By Web TeamFirst Published Mar 16, 2020, 4:49 PM IST
Highlights

എന്തുകൊണ്ടാണ് ഇത്തരത്തിൽ വളയം ധരിച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ "കൊറോണ വൈറസിനായി" എന്നായിരുന്നു ഇയാളുടെ മറുപടി. 

കൊവിഡ് 19 ലോക വ്യാപകമായി പടർന്ന് പന്തലിക്കുകയാണ്. രോ​ഗബാധയെ തുടർന്ന് നിരവധി പേരാണ് ഇതിനോടകം   മരിച്ചത്. ഈ പകർച്ച വ്യാധിയെ തടയാനുള്ള കഠിന പ്രയത്നത്തിലാണ് ആരോ​ഗ്യ പ്രവർത്തകരും ഭരണകൂടങ്ങളും. വൈറസ് ബാധ ഏൽക്കാതിരിക്കാൻ ജനങ്ങളും പലതരത്തിലുള്ള മുൻ കരുതലുകൾ എടുക്കുകയാണ്. അത്തരത്തിലൊരു വീ‍ഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു മധ്യവയസ്കൻ അരയിൽ കാർഡ്ബോർഡ് കൊണ്ടുള്ള ഡിസ്ക് ധരിച്ച് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. ആളുകളെ തന്നിൽ നിന്നും അകറ്റി നിർത്തുന്നതിന് ഓറഞ്ച് നിറത്തിലുള്ള കാർഡ്ബോർഡ് ഡിസ്ക്കാണ് ഇയാൾ ധരിച്ചിരിക്കുന്നത്. റോമിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. 

Roma, mercato testaccio. pic.twitter.com/wJBSf66Kyu

— L'Antikulturale (@Antikulturale)

എന്തുകൊണ്ടാണ് ഇത്തരത്തിൽ വളയം ധരിച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ "കൊറോണ വൈറസിനായി" എന്നായിരുന്നു ഇയാളുടെ മറുപടി. വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണാണ് ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയിരിക്കുന്നത്. 


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!