സംയുക്ത പരിശീലനത്തിനിടെ എഫ്ബിഐ കേന്ദ്രത്തിൽ പൊട്ടിത്തെറി, നിരവധി പേർക്ക് പരിക്ക്, അന്വേഷണം

Published : Mar 14, 2024, 02:50 PM IST
സംയുക്ത പരിശീലനത്തിനിടെ എഫ്ബിഐ കേന്ദ്രത്തിൽ പൊട്ടിത്തെറി, നിരവധി പേർക്ക് പരിക്ക്, അന്വേഷണം

Synopsis

മെഡിക്കൽ സംഘവും പരിശീലനത്തിനുണ്ടായിരുന്നവർ സുരക്ഷാ കവചങ്ങളും ധരിച്ചിരുന്നതാണ് അപകടത്തിന്റെ തോത് കുറച്ചത്. പരിശീലനത്തിന് ഉപയോഗിച്ച ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 

കാലിഫോർണിയ: എഫ്ബിഐ പരിശീലന കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയി 16 പേർക്ക് പരിക്ക്. തെക്കൻ കാലിഫോർണിയയിലെ ഇർവ്വിനി ബുധനാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രത്യേക ആയുധ പരിശീലന സംഘവും ബോംബ് സ്ക്വാഡിലെ സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശീലനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇർവ്വിനിലെ എഫ്ബിഐയുടെ കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കൽ സംഘവും പരിശീലനത്തിനുണ്ടായിരുന്നവർ സുരക്ഷാ കവചങ്ങളും ധരിച്ചിരുന്നതാണ് അപകടത്തിന്റെ തോത് കുറച്ചത്. പരിശീലനത്തിന് ഉപയോഗിച്ച ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം മൂലം ആരോഗ്യ പ്രശ്നമുണ്ടായവരാണ് പരിക്കേറ്റവരിൽ 13 പേർ, ചെവി വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ കാലിന് പരിക്കേറ്റു. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുമെന്നാണ് പൊലീസ് വക്താവ് വിശദമാക്കിയത്. ഒരാളുടെ നടുവിനാണ് പരിക്കേറ്റിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സ്വാറ്റ് സംഘത്തിലെ ഒരു അംഗത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവം എഫ്ബിഐ അന്വേഷിക്കുമെന്ന് വക്താവ് വിശദമാക്കിയിട്ടുണ്ട്. 

വർഷം തോറും നടക്കുന്ന സംയുക്ത പരിശീലനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ആർക്കെങ്കിലും പരിശീലനത്തിനിടെ മുറിവേൽക്കുന്നത് വിഷമകരമായ വസ്തുതയാണ്. സംഭവം അന്വേഷിക്കുകയാണെന്നും പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുമെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്