കടലില്‍ കുടുങ്ങിയത് രണ്ടുമാസത്തോളം; 24 റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്ന് മരിച്ചു

By Web TeamFirst Published Apr 16, 2020, 11:06 AM IST
Highlights

കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചു അയക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു. 

ധാക്ക: കൊവിഡ് ജാഗ്രതയെ തുടർന്ന് കടലിൽ അകപ്പെട്ട കപ്പലിൽ 24  റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ടുമാസമായി കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചു അയക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു. 

കടലില്‍ അകപ്പെട്ട കപ്പലില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി ഉണ്ടായിരുന്നത്. വിശന്ന് തളര്‍ന്നതിനാല്‍ പലര്‍ക്കും നേര നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വിശപ്പ് സഹിക്കാതെ ആളുകള്‍ ദേഹോപദ്രവം നടത്തിയിരുന്നെന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. അതേസമയം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുമായി പോയ നിരവധി കപ്പല്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.

click me!