
വാഷിങ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ 1 മില്യൺ ഡോളർ (8.3 കോടി രൂപ) മെറ്റ സംഭാവന നല്‍കിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് ട്രംപിന്റെ ഫ്ലോറിഡയിലെ എസ്റ്റേറ്റായ മാർ-എ-ലാഗോയിൽ വെച്ച് സക്കർബർഗും ട്രംപും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയെ തുടർന്നാണ് സംഭാവന നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായിരുന്ന വിള്ളലുകള്‍ മാറിയതായും കൂടുതല്‍ ദൃഢമായ ബന്ധം ഉടലെടുക്കുന്നതിന്റെയും തെളിവാകാമിതെന്നാണ് പൊതുവേയുള്ള സംസാരം.
ട്രംപിന്റെ ഭരണത്തിന് കീഴില്‍ പുതിയ സാങ്കേതിക നയം രൂപപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ പ്രാധാന്യം സുക്കര്‍ബര്‍ഗിനുണ്ടാകുമെന്നാണ് ലോകം വിലയിരുത്തുന്നത്. 2021 ജനുവരി 6 ല്‍ ക്യാപിറ്റോളില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ട്രംപിനെ മെറ്റാ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കിയിരുന്നു. സംഭവത്തിന് ശേഷം 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവരം വാര്‍ത്തകളില്‍ ഇടെ പിടിക്കുകയാണ്. അതേ സമയം മാർ-എ-ലാഗോയിലെ സ്വകാര്യ കൂടിക്കാഴ്ച്ചക്കിടെ സുക്കര്‍ബര്‍ഗും യുഎസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിർണായകമായ കാര്യങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam