
ദുബൈ: 2026-നെ വരവേൽക്കാൻ ദുബൈ നഗരത്തിൽ ഒത്തുചൂടിയ ജനലക്ഷങ്ങൾ മടങ്ങിയതിന് പിന്നാലെ, നഗരത്തെ പൂർവ്വസ്ഥിതിയിലാക്കാൻ വൻ ശുചീകരണ യജ്ഞവുമായി ദുബൈ മുനിസിപ്പാലിറ്റി. പുതുവത്സരാഘോഷങ്ങൾ അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തിലെ തെരുവുകളും ബീച്ചുകളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാക്കി അധികൃതർ മാതൃകയായി.
ജനുവരി 1 പുലർച്ചയോടെ തന്നെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മുനിസിപ്പാലിറ്റി ജീവനക്കാരും ഇൻസ്പെക്ടർമാരും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 3,000-ലധികം ശുചീകരണ തൊഴിലാളികളും200 സൂപ്പർവൈസർമാരും ഇൻസ്പെക്ടർമാരും ഇതില്‍ പങ്കെടുത്തു. 400-ഓളം ശുചീകരണ വാഹനങ്ങളുമുണ്ടായിരുന്നു.
ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കെ തന്നെ യൂണിഫോം ധരിച്ച ശുചീകരണ തൊഴിലാളികൾ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വീഡിയോകൾ താമസക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രധാന റോഡുകൾ, ചതുരങ്ങൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം വേഗത്തിൽ നീക്കം ചെയ്തു.ഗവൺമെന്‍റ് സ്ഥാപനങ്ങളുടെയും ഇവന്‍റ് സെക്യൂരിറ്റി കമ്മിറ്റിയുടെയും ഏകോപനത്തോടെയാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കിയത്. ആഘോഷങ്ങൾ കഴിഞ്ഞു ജനങ്ങൾ ഉറക്കമുണരുമ്പോഴേക്കും നഗരം പഴയപടി മനോഹരവും വൃത്തിയുള്ളതുമായി മാറ്റാൻ ഈ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ സാധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam