തെരുവിൽ ആയിരങ്ങൾ അണിനിരന്ന് വമ്പൻ പ്രതിഷേധം, ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാൻ, ഇമ്രാൻ ഖാന്റെ മോചനം ആവശ്യം

Published : Oct 12, 2026, 12:12 PM IST
Khyber Pakhtunkhwa

Synopsis

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ സർക്കാരിന്റെ ഈ നടപടി.

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രവർത്തകർ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് ഭരണഘടനാ അനുച്ഛേദങ്ങൾ പ്രകാരമാണ് ഈ നടപടി. ഇത് വഴി ഫെഡറൽ സർക്കാരിന് പ്രവിശ്യയിൽ വിപുലമായ ഭരണപരമായ അധികാരങ്ങൾ ലഭിക്കുന്നു.

നിയമസമാധാന നില വഷളാകുന്നുവെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പ്രവിശ്യാ സർക്കാർ ബോധപൂർവ്വം ഉദാസീനത കാണിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ ഉത്തരവിൽ പ്രസിഡന്റ് ആസിഫ് അലി സർദാരി ഒപ്പുവെച്ചത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) ശക്തമായ സ്വാധീനമുള്ള മേഖലയാണ് ഖൈബർ പഖ്തൂൺഖ്വ. പുതിയ അടിയന്തരാവസ്ഥ നടപടികളോടെ പി.ടി.ഐ. നയിക്കുന്ന പ്രവിശ്യാ സർക്കാർ ഭരണപരമായ ചുമതലകളിൽ നിന്നും മാറ്റിനിർത്തപ്പെടും.

പിടിഐയുടെ ശക്തമായ പ്രതിഷേധം

തീരുമാനത്തെ അതിശക്തമായി എതിർത്തുകൊണ്ട് പി.ടി.ഐ. ചെയർമാൻ ഗോഹർ അലി ഖാൻ രംഗത്തെത്തി. ഇതൊരു ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ജനങ്ങൾ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലും മറ്റ് നഗരങ്ങളിലും സുരക്ഷ ശക്തമാക്കുകയും റോഡുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക മാന്ദ്യവും ഉയർന്ന വിലക്കയറ്റവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. 2023 ആഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് അഴിമതി, രാജ്യദ്രോഹം തുടങ്ങി നിരവധി ആരോപണങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അതിർത്തി കടന്നുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നേരിടുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഭീകരാക്രമണം; ഉംറ സംഘത്തിലെ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു