കൊവിഡ് വ്യാപനം തുടരുന്നു; ചൈനയിൽ നാരങ്ങാ വിൽപന തകൃതി, കാരണമിതാണ്

Published : Dec 21, 2022, 06:58 PM IST
 കൊവിഡ് വ്യാപനം തുടരുന്നു; ചൈനയിൽ നാരങ്ങാ വിൽപന  തകൃതി, കാരണമിതാണ്

Synopsis

കൊവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച  നഗരങ്ങളായ ബീജിംഗിൽ നിന്നും ഷാങ്ഹായിൽ നിന്നുമാണ് നാരങ്ങയ്ക്ക് ഏറെ ആവശ്യക്കാരുള്ളതായി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ആളുകൾ തിരക്കുകൂട്ടുന്നതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 

ബെയ്ജിം​ഗ്:  കൊറോണ വൈറസ് കേസുകൾ ഭയാനകമായ വിധത്തിൽ ഉയരുന്നതിനിടെ ചൈനയിൽ നാരങ്ങാ ഉൾപ്പടെയുള്ള പഴങ്ങളുടെ വിൽപന വർധിക്കുന്നതായി റിപ്പോർട്ട്. അണുബാധയ്‌ക്കെതിരെ പൊരുതാൻ ചൈനയിലെ ആളുകൾ പ്രകൃതിദത്ത പരിഹാരമാർ​ഗങ്ങൾ സ്വീകരിക്കുകയാണ്. നാരങ്ങ  ഉൾപ്പടെയുള്ള പഴങ്ങളുടെ  വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 

കൊവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച  നഗരങ്ങളായ ബീജിംഗിൽ നിന്നും ഷാങ്ഹായിൽ നിന്നുമാണ് നാരങ്ങയ്ക്ക് ഏറെ ആവശ്യക്കാരുള്ളതായി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ആളുകൾ തിരക്കുകൂട്ടുന്നതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ,  കൊവിഡ് പ്രതിരോധിക്കാൻ വിറ്റാമിൻ സി സഹായകമാകുമെന്ന് ഇതുവരെ ഒരു സ്ഥിരീകരണവും വന്നിട്ടില്ല.  മഞ്ഞ നിറത്തിലുള്ള പീച്ച് പഴങ്ങൾക്കും രാജ്യത്ത് ഏറെ ആവശ്യക്കാരുണ്ട്.     ഇത് വിശപ്പ് മെച്ചപ്പെടുത്തുമെന്നും ദഹനം എളുപ്പത്തിലാക്കുമെന്നും ചിലർ വിശ്വസിക്കുന്നു. ചെറുനാരങ്ങകൾക്കും വിറ്റാമിൻ സി അടങ്ങിയ ചില പഴങ്ങൾക്കും പുറമേ വേദനസംഹാരികൾ, പനിയ്ക്കുള്ള മരുന്നുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും  വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

കർശന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന ആണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ വൈറസ് അണുബാധ വർധിച്ചിട്ടുണ്ട്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം. 

ചൈനയുടെ ബിഎഫ്.7 വകഭേദം വളരെ വേഗത്തിലാണ് പടരുന്നത്. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, BF.7 Omicron വേരിയൻറ് വേഗത്തിൽ പകരുന്നു, ചെറിയ ഇൻകുബേഷൻ കാലയളവ് ഉണ്ട്, മാത്രമല്ല ആളുകളെ എളുപ്പത്തിൽ ബാധിക്കുകയും ചെയ്യുന്നു. വാക്‌സിനേഷൻ നില പരിഗണിക്കാതെ തന്നെ വ്യക്തികളെയും ഈ വേരിയന്റ് ബാധിക്കുമെന്നും കണ്ടെത്തി.  

Read Also: കൊവിഡ് അവസാനിച്ചിട്ടില്ല, മാസ്ക് ധരിക്കുന്നത് തുടരണം; രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്
അമേരിക്കയുടെ വൻ കപ്പൽപട ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് ട്രംപ്; 'ഇറാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നു'