ആദ്യ ഇന്ത്യാക്കാരൻ, ലോകത്ത് 5 പേർക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി നൽകി മൗറീഷ്യസ്

Published : Mar 11, 2025, 09:26 PM ISTUpdated : Mar 11, 2025, 09:28 PM IST
ആദ്യ ഇന്ത്യാക്കാരൻ, ലോകത്ത് 5 പേർക്ക് മാത്രം കിട്ടിയ ബഹുമതി! മോദിക്ക് പരമോന്നത ബഹുമതി നൽകി മൗറീഷ്യസ്

Synopsis

വിദേശ രാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണ് മൗറീഷ്യസിലെ പരമോന്നത ബഹുമതി

പോർട്ട് ലൂയിസ്: മൗറീഷ്യസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ' പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്. 'ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ' ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണ് മൗറീഷ്യസിലെ പരമോന്നത ബഹുമതി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ കണ്ണുകളും സൗദിയിൽ! ട്രംപിൻ്റെ മനസ് അലിയുമോ? അമേരിക്ക-യുക്രൈൻ നിർണായക ചർച്ചകൾ തുടങ്ങി

ഈ ബഹുമതിക്ക് ഏറ്റവും അനുയോജ്യനാണ് മോദിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം പ്രഖ്യാപനം നടത്തിയത്. മൗറീഷ്യസ് ഇക്കാലയളവിൽ അഞ്ച് വിദേശ നേതാക്കൾക്ക് മാത്രമേ ഈ പദവി ലഭിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം ചൂണ്ടികാട്ടി. 'ആഫ്രിക്കയിലെ ഗാന്ധി' എന്നറിയപ്പെടുന്ന നെൽസൺ മണ്ടേലയടക്കമുള്ളവരാണ് മൗറീഷ്യസ് ബഹുമതി നേരത്തെ സ്വന്തമാക്കിയിട്ടുള്ളത്. നെൽസൺ മണ്ടേലക്ക് 1998 ലാണ് ബഹുമതി സമ്മാനിച്ചത്.

പ്രധാനമന്ത്രി മോദിയുടെയും പ്രധാനമന്ത്രി രാംഗൂലത്തിന്റെയും സാന്നിധ്യത്തിൽ ഇന്ത്യയുടെയും മൗറീഷ്യസിന്റെയും ദേശീയഗാനങ്ങൾ ആലപിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തിനായുള്ള ഒരു പ്രത്യേക പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. മൗറീഷ്യസ് ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി മോദി, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര, സാംസ്കാരിക ബന്ധങ്ങൾ എടുത്തുകാട്ടിയാണ് സംസാരിച്ചത്. ദ്വീപ് രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ദീർഘകാല പങ്കാളിത്തം മോദിയുടെ സന്ദർശനത്തോടെ കൂടുതൽ ഊഷ്മളമായെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.

സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി, മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂലിനും പ്രഥമ വനിത ബൃന്ദ ഗോഖൂലിനും ഇന്ത്യയുടെ സ്നേഹ സമ്മാനങ്ങൾ നൽകി. പിച്ചള, ചെമ്പ് പാത്രത്തിൽ മഹാകുംഭത്തിൽ നിന്നുള്ള വിശുദ്ധ സംഗമജലം, സൂപ്പർഫുഡ് മഖാന, പരമ്പരാഗത സദേലി പെട്ടിയിൽ നിർമ്മിച്ച അതിമനോഹരമായ ബനാറസി സിൽക്ക് സാരി എന്നിവയാണ് മോദി സമ്മാനിച്ചത്. മൗറീഷ്യസിലെ സ്റ്റേറ്റ് ഹൗസിലുള്ള ആയുർവേദ ഗാർഡനും പ്രധാനമന്ത്രി മോദി സന്ദർശിച്ചു. ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു പദ്ധതിയാണിത്. പ്രസിഡന്റ് ധരംബീർ ഗോഖൂലിനൊപ്പം, പരമ്പരാഗത ആരോഗ്യത്തിനും ഔഷധസസ്യങ്ങൾക്കും ഇന്ത്യയുടെ സംഭാവനകളെ പ്രതീകപ്പെടുത്തുന്ന പൂന്തോട്ടവും അദ്ദേഹം സന്ദർശിച്ചു. മൗറീഷ്യസ് പ്രസിഡന്റ് ഒരുക്കിയ പ്രത്യേക ഉച്ചഭക്ഷണ വേളയിൽ, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുകയും മൗറീഷ്യസുമായുള്ള നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം
പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ