മെഹുൽ ചോക്സി 'മുങ്ങി'; കാണ്മാനില്ലെന്ന് ആന്റിഗ്വ പൊലീസ്

By Web TeamFirst Published May 25, 2021, 3:33 PM IST
Highlights

13500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ചോക്സിയെ കാണാനില്ലെന്നും തിരച്ചിൽ തുടങ്ങിയതായും ആന്റിഗ്വ പൊലീസിനെ ഉദ്ധരിച്ച് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമമായ ആന്റിഗ്വാ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി: 13500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ചോക്സിയെ കാണാനില്ലെന്നും തിരച്ചിൽ തുടങ്ങിയതായും ആന്റിഗ്വ പൊലീസിനെ ഉദ്ധരിച്ച് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമമായ ആന്റിഗ്വാ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്യുന്നു.

2017-ൽ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചോക്സി ആന്റിഗ്വയിലേക്ക് കടന്നത്. ഇവിടത്തെ പൌരത്വവും ചോക്സി സ്വന്തമാക്കിയിരുന്നു. 23 ഞായറാഴ്ച മുതൽ കാണാനില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.  ഞായറാഴ്ച വൈകുന്നേരം അഞ്ചേകാലോടെ കാറില്‍ യാത്ര ചെയ്തുവെന്നാണ് അവസാന വിവരം. ഈ കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതുസംബന്ധിച്ച് ജോണ്‍സണ്‍ പോയിന്റ് പൊലീസ് സ്‌റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ചോക്‌സിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ അറിയിച്ചു. മെഹുൽ ചോക്സിയെ കുറിച്ച്  വിവരം ലഭിച്ചാൽ പൊലീസിനെ അറിയിക്കാനും ഗാസ്റ്റൺ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ചോക്സി ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് നേരത്തെ ആന്റിഗ്വ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!