അമേരിക്കയില്‍ കൊല്ലപ്പെട്ട മെറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം അടുത്താഴ്ച

By Web TeamFirst Published Aug 1, 2020, 2:45 PM IST
Highlights

അതേസമയം, കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കൻ പൊലീസിന്റെ പിടിയിലാണ്. 

ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ സംസ്കാരം അമേരിക്കയില്‍ തന്നെ നടത്തും. അടുത്ത ശനിയാഴ്ചയാണ്  സംസ്കാരം.

നേരത്തെ, മെറിന്‍റെ മരണമൊഴി പുറത്ത് വന്നിരുന്നു. തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മരണമൊഴി. മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

അതേസമയം, കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കൻ പൊലീസിന്റെ പിടിയിലാണ്. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സ് ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു അവരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും. 

''എനിക്കവൾ സ്വന്തം അനിയത്തിയായിരുന്നു'', കൊല്ലപ്പെട്ട മെറിന്‍റെ സഹപ്രവർത്തക പറയുന്നു

ചോരയിൽ കുളിച്ച് ആശുപത്രിയിൽ എത്തിയപ്പോഴും മെറിൻ കരഞ്ഞു പറഞ്ഞു, 'എനിക്കൊരു മോളുണ്ട്'

click me!