
സന: യെമൻ തീരത്തോട് ചേർന്ന് ബോട്ട് തകർന്ന് 38ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കു കിഴക്കേ ആഫ്രിക്കയിലെ ഉപദ്വീപ് ആയ ഹോൺ ഓഫ് ആഫ്രിക്കയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 250ഓളം പേരുമായി എത്തിയ ബോട്ടാണ് ശക്തമായ കാറ്റിൽ തകർന്നതെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ വിശദമാക്കുന്നത്. ബോട്ടിലുണ്ടായിരുന്ന നൂറോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
എത്യോപ്യയിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയുമെന്നാണ് പ്രാദേശിക ഭരണകൂടം വിശദമാക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനുള്ള ഇടത്താവളമായാണ് യെമനെ കണക്കാക്കുന്നത്. ബോട്ട് തീരത്തോട് അടുത്തെത്തുന്നതിന് മുൻപ് തന്നെ തകർന്നതായാണ് പ്രാദേശിക ഭരണകൂടം വിശദമാക്കുന്നത്. 78ഓളം പേരെ പ്രാദേശിക ഭരണകൂടവും മത്സ്യബന്ധ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയതായാണ് സൂചന. ഇവരിൽ നിന്നാണ് നൂറോളം പേരെ കാണാതായെന്ന് മനസിലാവുന്നത്. യുഎൻ അടക്കമുള്ള സംഘടനകളേ അപകട വിവരം അറിയിച്ചതായി യെമൻ പ്രതികരിക്കുന്നത്. ഹോൺ ഓഫ് ആഫ്രിക്കയിൽ നിന്ന് 97000 കുടിയേറ്റക്കാർ യെമനിൽ കഴിഞ്ഞ വർഷം മാത്രം എത്തിയതായാണ് യുഎൻ വിശദമാക്കുന്നത്.
യെമനിലെ യുദ്ധ സമാന സാഹചര്യത്തിലും ചെങ്കടലിൽ ഹൂത്തി ആക്രമണങ്ങളും നടക്കുന്നതിനിടയിലും അഭയാർത്ഥി പലായനം കൂടുകയാണെന്നാണ് യുഎൻ നിരീക്ഷിക്കുന്നത്. സമാനമായി ബെലാറസിൽ നിന്നും പോളണ്ടിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് തുടരുകയാണ്. പ്രതിദിനം 400ഓളം പേർ അതിർത്തി കടക്കുന്നുവെന്ന് പോളിഷ് സർക്കാർ വിശദമാക്കുന്നത്. അഭയാർഥികളുമായുള്ള ഏറ്റുമുട്ടലിൽ പോളണ്ട് പട്ടാളക്കാരൻ മരിച്ചതിനു പിന്നാലെ പോളണ്ട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam