ഇന്തോ അമേരിക്കന്‍ യുവതിയുടെ തിരോധാനം; കാറിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Web Desk   | Asianet News
Published : Jan 17, 2020, 03:17 PM IST
ഇന്തോ അമേരിക്കന്‍ യുവതിയുടെ തിരോധാനം; കാറിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Synopsis

ദിവസങ്ങളായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തെയിത്. പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്...

വാഷിംഗ്ടണ്‍: അമേരിക്കയില്‍ രണ്ടാഴ്ചയായി കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയെ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറിന്‍റെ ഡിക്കിയില്‍ പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സറീല്‍ ദബാവാല എന്ന 35 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ഡിസംബര്‍ 30നാണ് സറീലിനെ കാണാതായത്. 

ദിവസങ്ങളായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തെയിത്. പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ നിന്നാണ് കാര്‍ ലഭിച്ചത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. 

ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ അഷ്റഫ് ദാബാവാലയുടെ മകളാണ് സറീല്‍. പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറാണ് അദ്ദേഹം. സറീലിനെ കാണാതായതോടെ യുവതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പാരിതോഷികം ദാബാവാല കുടുംബം പ്രഖ്യാപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ ബാച്ചിലർമാർക്കായി പ്രത്യേകം താമസകേന്ദ്രങ്ങൾ വരുന്നൂ, രാജ്യത്താകെ 10 മാസത്തിനിടെ 1,360 ലൈസൻസുകൾ അനുവദിച്ചു
യൂറോപ്പ് വെന്തുരുകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ 1500 കടന്നു; കാട്ടുതീ ഭീതിയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ