'ഈ പുലരിയിൽ അമ്മയെ മിസ് ചെയ്യുന്നു'; കമലയുടെ സ്ഥാനാരോഹണ ദിനത്തിൽ മായ ഹാരിസിന്റെ ട്വീറ്റ്

By Web TeamFirst Published Jan 21, 2021, 12:12 AM IST
Highlights

അമേരിക്കയിൽ കമല വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന പുലരിയിൽ അമ്മയെ മിസ് ചെയ്യുന്നുവെന്നാണ് സഹോദരി മായ ഹാരിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അമേരിക്കൻ വൈസ് പ്രസിഡന്‍റായി കമലാ ഹാരിസ് അധികാരമേറ്റിരിക്കുകയാണ്. അമേരിക്കൻ ജനാധിപത്യത്തിൽ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഇന്ത്യൻ വംശജ വൈസ് പ്രസിഡന്‍റായി അധികാരമേൽക്കുന്നത്. ഈ ചരിത്ര മുഹൂർത്തത്തിൽ കമലയുടെ ബന്ധുക്കളും ഏറെ ആഹ്ളാദത്തിലാണ്.

അമേരിക്കയിൽ കമല വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന പുലരിയിൽ അമ്മയെ മിസ് ചെയ്യുന്നുവെന്നാണ് സഹോദരി മായ ഹാരിസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ശ്ശോ, ഈ പുലരിയിൽ അമ്മയെ മിസ് ചെയ്യുന്നു ... ' എന്നാണ് മായ ഹാരിസന്റെ ട്വീറ്റ്. അമ്മയ്ക്കൊപ്പമുള്ള തന്റെയും കമലയുടെയും പഴയ ചിത്രവും മായ ചേർക്കുന്നുണ്ട്.

അമേരിക്കയിലെ അറിയപ്പെടുന്ന കാൻസർ ഗവേഷകയായിരുന്നു മായയുടെയും കമലയുടെയും അമ്മ ശ്യാമള.  ശ്യാമള ഗോപാലൻ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെൻസിയിൽ ആയിരുന്നു. ബ്രിട്ടീഷ് സർവീസിൽ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാലുമക്കളിൽ  ഒരാളായിരുന്നു ശ്യാമള. അമേരിക്കയിലെ ബെര്‍ക്ക്‌ലി കോളേജിൽ ഉന്നത പഠനത്തിനിടെയാണ് ജമൈക്കൻ വിദ്യാർത്ഥി ഡൊണാൾഡ് ഹാരിസുമായി പ്രണയത്തിലാകുന്നതും. 

Whew, missing Mommy this morning...😔 pic.twitter.com/GJ5eru7T9S

— Maya Harris (@mayaharris_)

1964-ൽ ആണ് കമലയുടെ ജനനം,  വർഷങ്ങൾക്ക് ശേഷമാണ് മായ ഹാരിസ് കൂടി പിറന്നു. എന്നാൽ, കമലക്ക് ഏഴുവയസ്സുള്ളപ്പോഴേക്കും തന്നെ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞു കഴിഞ്ഞിരുന്നു. വിവാഹമോചനക്കേസ് കഴിഞ്ഞപ്പോഴേക്കും രണ്ടു പെൺകുഞ്ഞുങ്ങളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിച്ചത് ശ്യാമളക്കായിരുന്നു. തുടർന്ന് ശ്യാമളയാണ് കമലയെയും മായയെയും വളർത്തിയത്.  1938-ൽ തമിഴ്നാട്ടിൽ ജനിച്ച ശ്യാമള ഗോപാലൻ 2009ലാണ് മരിച്ചത്.

click me!